മാംദാനി കുറ്റവാളികളെ സംരക്ഷിക്കരുതെന്ന് ഡി എച് എസ്

New Update
H

ന്യൂ യോർക്ക് സിറ്റിയിൽ ഐസ് ഏജന്റുമാരുമായുള്ള സഹകരണം പരിമിതമാക്കുന്ന മേയർ സോഹ്രാൻ മാംദാനിയുടെ ഉത്തരവിനെ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് (ഡി എച് എസ്) അപലപിച്ചു. ക്രിമിനൽ കുറ്റവാളികളായ ഇല്ലീഗലുകളെ വിട്ടയക്കാൻ വഴിയൊരുക്കുകയാണ് മാംദാനി ചെയ്യുന്നതെന്ന് അവർ വിമർശിച്ചു. അത് പൊതു സുരക്ഷയ്ക്കു ഭീഷണിയാകുമെന്നു ഡി എച് എസ് അസിസ്റ്റന്റ് സെക്രട്ടറി ട്രിഷ്യ മാക്ലഫ്ലിൻ പറഞ്ഞു.

Advertisment

നഗരത്തിൽ ഇപ്പോൾ പൗരന്മാരല്ലാത്ത 7,113 പേർ കസ്റ്റഡിയിൽ ഉണ്ടെന്നു അവർ പറഞ്ഞു.അവരെ വിട്ടയക്കരുതെന്നും ഐസിനു കൈമാറണമെന്നും ഡി എച് എസ് ആവശ്യപ്പെടുന്നു. അഭയാർഥികൾക്കു ന്യൂ യോർക്ക് സിറ്റി വാതിൽ തുറന്നു തന്നെ ഇട്ടിരിക്കയാണെന്നു ആദ്യ സർവമത പ്രാതലിൽ വ്യക്തമാക്കിയ മാംദാനിക്കെതിരെ പല തലത്തിൽ ആക്രമണം ഉയരുന്നുണ്ട്. ഫെഡറൽ ഇമിഗ്രെഷൻ ഏജന്റുമാരുമായി സഹകരണം പരിമിതപ്പെടുത്തുന്ന ഉത്തരവിൽ മാംദാനി വ്യാഴാഴ്ച്ച ഒപ്പുവയ്ക്കുകയും ചെയ്ത‌ിരുന്നു.

Advertisment