ഡയസ്പോറ സെന്റർ ന്യൂ യോർക്കിൽ വാർഷിക ഡയസ്പോറ ലെക്ച്ചർ സംഘടിപ്പിച്ചു

New Update
Jbbbvv

ന്യൂ യോർക്ക് ഡോക്ടർ തോമസ് ഏബ്രഹാം ലൈബ്രറിയിലെ ഇന്ത്യൻ ഡയസ്പോറ സെന്ർ, ജി ഓ പി ഐ ഒ, ഇന്ത്യൻ അമേരിക്കൻ കേരള കൾച്ചറൽ സെന്റർ എന്നിവ ചേർന്ന് 2025 വാർഷിക ഡയസ്പോറ ലെക്ച്ചർ ആൻഡ് ഇന്ററാക്ടിവ് സെഷൻ സംഘടിപ്പിച്ചു. എലമെന്റിലെ കേരള കൾച്ചറൽ സെന്ററിൽ നടന്ന പരിപാടിയിൽ “ദി റോൾ ഓഫ് അമേരിക്ക ആൻഡ് ദി ഇന്ത്യൻ ഡയസ്പോരാ ഇൻ ദി ഫ്രീഡം മൂവ്മെന്റ് ഓഫ് ഇന്ത്യ ” എന്നതായിരുന്നു വിഷയം.

Advertisment

എഴുത്തുകാരനും പ്രഭാഷകനുമായ ഡോക്ടർ ഭുവൻ ലാൽ മുഖ്യ പ്രഭാഷണം നടത്തി. സ്വാതന്ത്ര്യ സമര സേനാനി ലാല ഹർ ദയാലിന്റെ മികച്ച സംഭവനകളെയും അദ്ദേഹത്തിന്റെ ഗദ്ദർ പ്രസ്ഥാനത്തെയും കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്.

കേരളം കൾച്ചറൽ സെന്റർ പ്രസിഡന്റ് അലക്സ് എസ്തപ്പാൻ സ്വാഗതമോതി.

ബ്രിട്ടീഷ് സാമ്രാജ്യത്തെ വിറപ്പിച്ച ഹർ ദയാൽ ഇന്ത്യയിൽ ജനിച്ച ഏറ്റവും വലിയ പ്രതിഭാശാലി ആണെന്നാണ് ബ്രിട്ടൻ വിശേഷിപ്പിച്ചത്. ഏറ്റവും അപകടകാരിയായ വിപ്ലവകാരിയെന്നും ഏറ്റവും മാന്യനായ മനുഷ്യനെന്നും അവർ വിളിച്ചു.

സുഭാഷ് ചന്ദ്ര ബോസിന്റെ മഹത്തായ സംഭാവനകളും ഡോക്ടർ ലാൽ ഓർമിച്ചു.  

ജി ഓ പി ഐ ഓ വൈസ് ചെയർ ഡോക്ടർ തോമസ് ഏബ്രഹാം അധ്യക്ഷത വഹിച്ചു.

Advertisment