Advertisment

ജോർജ് കൊട്ടാരത്തിൽ ന്യു യോർക്കിൽ അന്തരിച്ചു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
bvhgbuhi

ന്യു യോർക്ക്: സാമൂഹിക സാംസ്കാരിക രംഗത്തെ  നിറസാന്നിദ്ധ്യവും ഗ്ലോബൽ ഇന്ത്യൻ വോയ്സ്  പത്രത്തിന്റെ ചീഫ് എഡിറ്ററുമായിരുന്ന  ജോർജ് കൊട്ടാരത്തിൽ (കെ ജെ ജോർജ്‌ -68) അന്തരിച്ചു. നാഗപ്പുഴ സ്വദേശിയാണ്.

Advertisment

കഴിഞ്ഞ മൂന്നര പതിറ്റാറ്റാണ്ടു കാലം ന്യൂയോർക്കിലെ ബെൽറോസിൽ താമസച്ചിരുന്ന കെ ജെ  ജോർജ്‌  ന്യൂയോർക്കിലെ  മലയാളികളുടെയും ഇന്ത്യൻ സമൂഹത്തിലെയും  സാമൂഹിക സാംസ്‌കാരിക  സാമുദായിക രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു . ന്യു യോർക്ക് സിറ്റി  ഹൗസിംഗ്‌  അതോറിറ്റിയിൽ  സോഷ്യൽ സോഷ്യൽ വർക്കർ   ജോലിയിൽ നിന്ന് 2020-ൽ വിരമിച്ചു.കേരള കോൺഗ്രസിന്റെ  വിദ്യാർത്ഥി വിഭാഗമായ കെ എസ് സി യുടെ തൊടുപുഴ ന്യൂമാൻ കോളേജ് യൂണിറ്റ് പ്രസിഡന്റ്, സംസ്ഥാന  കമ്മിറ്റി അംഗം, എന്നീ  നിലകളിൽ പ്രവർത്തിച്ചു.

ഭാര്യ- കൊച്ചുറാണി , മക്കൾ - ജിത്തു, ജിൻറ്റു.ജോർജിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ്  വി  ഡി സതീശൻ ,  , കേരളകോൺഗ്രസ് ചെയര്മാൻ     പി ജെ ജോസഫ് , ഫ്രാൻസിസ് ജോർജ് എം പി എന്നിവർ അനുശോചിച്ചു .സംസ്കാരം പിന്നീട്  

Advertisment