മൃതദേഹം കൈമാറിയ തിലെ തർക്കം; ഗാസയിൽ വീണ്ടും ആക്രമണം നടത്താൻ നെതന്യാഹുവിന്റെ ഉത്തരവ്

New Update
Vvv

ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറിയതിലെ തർക്കത്തെത്തുടർന്ന് ഗാസയിൽ വീണ്ടും ആക്രമണം തുടരാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉത്തരവിട്ടു. ഹമാസ് കൈമാറിയ മൃതദേഹത്തിന്റെ കാര്യത്തിൽ ഇസ്രായേൽ സംശയം പ്രകടിപ്പിച്ചതാണ് പ്രശ്ന‌ം വഷളാക്കിയത്.

Advertisment

ഇന്നലെ ഹമാസ് കൈമാറിയത്, രണ്ട് വർഷം മുൻപ് കൈമാറിയ ഒരു ബന്ദിയുടെ മൃതദേഹത്തിന്റെ ബാക്കി ഭാഗമാണെന്ന് ഇസ്രായേൽ ആരോപിച്ചു. കസ്റ്റഡിയിൽ ഉണ്ടായിരുന്ന മൃതദേഹം കൃത്രിമമായി കുഴിച്ചുമൂടി പുറത്തെടുത്ത്, മൃതദേഹം കണ്ടെത്താൻ കാലതാമസം വരുമെന്ന് ബോധ്യപ്പെടുത്താൻ ഹമാസ് ശ്രമിക്കുകയായിരുന്നു എന്നാണ് ഇസ്രായേലിന്റെ വാദം.

ഈ നടപടിയിൽ രോഷാകുലനായാണ് ഗാസയിൽ ആക്രമണം വീണ്ടും തുടരാൻ നെതന്യാഹു ആഹ്വാനം ചെയ്തത്. നിലവിൽ പ്രദേശത്ത് സംഘർഷാവസ്ഥ രൂക്ഷമാണ്.

Advertisment