New Update
/sathyam/media/media_files/2025/10/18/fcc-2025-10-18-03-44-00.jpg)
ന്യൂ യോർക്ക് സിറ്റി മേയർ എറിക് ആഡംസ് തന്റെ ഔദ്യോഗിക വസതിയിൽ ദീപാവലി ആഘോഷം നടത്തി. ഗവർണർ കാത്തി ഹോക്കൽ ഫ്ളഷിങ്ങിലെ ശ്രീ സ്വാമിനാരായൻ ക്ഷേത്രത്തിൽ നടന്ന ദീപാവലി ആഘോഷത്തിൽ പങ്കെടുത്തു.
Advertisment
നഗരത്തിന്റെ സാംസ്കാരിക, സാമ്പത്തിക വികസനത്തിൽ ഇന്ത്യൻ സമൂഹം വഹിക്കുന്ന പങ്കിനെ മേയർ ശ്ലാഘിച്ചു. കോൺസലേറ്റ് ജനറലിനെ പ്രതിനിധീകരിച്ചു പങ്കെടുത്ത ഡെപ്യൂട്ടി കോൺസൽ ജനറൽ ജയേഷ്ഭായ് ഹർഷ് ദീപാവലി ആശംസകൾ നേർന്നു.
ഫ്ലോറിഡ തലസ്ഥാനമായ തലഹസിയിൽ നടന്ന ആദ്യത്തെ ദീപാവലി ആഘോഷത്തിൽ അറ്റ്ലാന്റ ഇന്ത്യൻ കോൺസലും ചാൻസറി മേധാവിയും പങ്കെടുത്തു. ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെറെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു.
ഹ്യൂസ്റ്റണിൽ മേയർ ജോൺ വിറ്റ്മെയർ, ഇന്ത്യൻ കോൺസൽ ജനറൽ ഡി സി മഞ്ജുനാഥ് എന്നിവർ സിറ്റിഹാളിൽ നടന്ന ദീപാവലി ആഘോഷങ്ങള് പങ്കെടുത്തു.