/sathyam/media/media_files/2025/12/17/c-2025-12-17-05-04-12.jpg)
ടെക്സസ്: പ്രഭാത സവാരിക്കിടെ നായ്ക്കളുടെ ആക്രമണത്തിൽ പരുക്കേറ്റ മുതിർന്ന പൗരൻ മരിച്ചു. ഇന്നലെ രാവിലെ പത്ത് മണിയോടെ മൂന്ന് നായ്ക്കൾ ചേർന്നാണ് 60 വയസ്സുകാരനെ കാറ്റിയിലെ മേസൺ ക്രീക്ക് ഹൈക്ക് ആൻഡ് ബൈക്ക് ട്രയലിൽ വെച്ച് ആക്രമിച്ചത്. പതിവായി ഈ വഴിയിലൂടെ പ്രഭാതസവാരിക്ക് പോകുന്നയാളാണ് ആക്രമിക്കപ്പെട്ടത്. തിരികെ വരാത്തതിനെ തുടർന്ന് കുടുംബാംഗങ്ങൾ അന്വേഷിച്ചെത്തുകയായിരുന്നു. ആക്രമണം കണ്ട നാട്ടുകാർ ഓടിച്ചതിനെ തുടർന്നാണ് നായ്ക്കൾ പിന്മാറിയത്.
നായ്ക്കളുടെ ആക്രമണത്തിൽ ഒരു സ്ത്രീക്കും മൂന്ന് വയസ്സുള്ള കുഞ്ഞിനും പരുക്കേറ്റിട്ടുണ്ട്. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമകാരികളായ മൂന്ന് നായകളെയും സമീപ പ്രദേശങ്ങളിൽ നിന്ന് അധികൃതർ കണ്ടെത്തി. ഒന്നിനെ മയക്കുവെടിവച്ചാണ് പിടികൂടിയത്.
വളർത്തു നായ്ക്കളാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. നായ്ക്കൾ എങ്ങനെ പുറത്തെത്തി എന്നതിനെക്കുറിച്ച് ഉടമകളെ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു. നായ്ക്കളുടെ പൂർവ്വ ചരിത്രം പരിശോധിച്ചുവരികയാണ്. ഉടമകൾക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തണമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ല. നായ്ക്കളെ 10 ദിവസത്തേക്ക് നിരീക്ഷണത്തിൽ വെച്ച ശേഷം കോടതിയുടെ തീരുമാനപ്രകാരം തുടർനടപടി സ്വീകരിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us