ട്രംപിനെതിരെ എക്സ്റ്റീൻ ഫയലിലെ ബലാത്സംഗ ആരോപണം അസത്യമെന്നു ഡി ഓ ജെ

New Update
G

ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ടു യുഎസ് ഡിപ്പാർട്മെന്റ് ഓഫ് ജസ്റ്റിസ് (ഡി ഓ ജെ) ചൊവാഴ്ച്ച പുറത്തു വിട്ട ഒരു ഫയലിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു മേൽ ഉന്നയിക്കപ്പെട്ട ബലാത്സംഗം ആരോപണം 'അസത്യവും അതിനാടകീയത ലക്‌ഷ്യം വച്ചുള്ളതും' ആണെന്നു ഡിപ്പാർട്മെന്റ് തന്നെ പറയുന്നു.

Advertisment

പതിറ്റാണ്ടുകൾക്കു മുൻപ് ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തു എന്ന ആരോപണമാണ് കാണുന്നതെന്നു സി എൻ എൻ ചൂണ്ടിക്കാട്ടി. എന്നാൽ അതിനു തെളിവില്ലെന്നും വസ്തുതാപരമെന്നു കണക്കാക്കാൻ കഴിയുന്നതല്ല എന്നും ഡി ഓ ജെ പറഞ്ഞു.

2020ൽ ട്രംപും ജോ ബൈഡനും തമ്മിൽ ഏറ്റുമുട്ടിയ തിരഞ്ഞെടുപ്പിനു മുൻപ് എഫ് ബി ഐക്കു ലഭിച്ച ആരോപണത്തിനു വിശ്വസനീയത ഇല്ലെന്നു ഡി ഓ ജെ പറഞ്ഞു. "എന്തെങ്കിലും വാസ്തവം ഉണ്ടെങ്കിൽ പണ്ടേ പ്രസിഡന്റ് ട്രംപിനെതിരെ അത് ആയുധമായേനെ."

ട്രംപും എപ്സ്റ്റീനും തന്നെ ബലാത്സംഗം ചെയ്‌തുവെന്നു ഇരയെന്നു അവകാശപ്പെട്ട ഒരു സ്ത്രീയാണ് പറയുന്നത്. ഒരു പെൺകുട്ടിയെ 'ദുരുപയോഗം' ചെയ്ത കാര്യം ട്രംപും എപ്സ്റ്റീനും തമ്മിൽ ചർച്ച ചെയ്യുന്നതു കേട്ടെന്നു ഒരു ഡ്രൈവറുടെ മൊഴിയുമുണ്ട്.

എഫ് ബി ഐ എന്തു നടപടി എടുത്തെന്നു രേഖകളിൽ വ്യക്തമല്ല. ആരോപണം ഉന്നയിച്ച പെൺകുട്ടി പിന്നീട് തലയിൽ വെടിയേറ്റ് മരിച്ചു.

2020ൽ നിന്നുള്ള ഒരു ഇമെയിലിൽ ട്രംപ് എപ്സ്റ്റീന്റെ സ്വകാര്യ ജെറ്റിൽ മുൻപ് റിപ്പോർട്ട് ചെയ്തിട്ടുള്ളതിനേക്കാൾ നിരവധി തവണ അധികമായി യാത്ര ചെയ്തിട്ടുണ്ടെന്നു പറയുന്നു.

Advertisment