ഡോ. ആനി പോൾ വീണ്ടും റോക്ക്ലാൻഡ് കൗണ്ടി ലെജിസ്ലേച്ചറിന്റെ വൈസ് ചെയർ

New Update
G

ന്യൂയോർക്ക്: ന്യൂയോർക്ക് സ്റ്റേറ്റിലെ ആദ്യ ഇന്ത്യൻ വനിതാ ലെജിസ്ലേറ്ററെന്ന ബഹുമതിയുള്ള ഡോ. ആനി പോൾ റോക്ക്ലാൻഡ് കൗണ്ടി ലെജിസ്ലേച്ചറിന്റെ വൈസ് ചെയറായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ ഏഴാം തവണയാണ് ഈ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തേക്ക് അവർ തെരഞ്ഞെടുക്കപ്പെടുന്നത്.

Advertisment

 റോക്ക്ലാൻഡ് കൗണ്ടി ഭരണരംഗത്ത് ദീർഘകാലമായി അവർ കാഴ്ചവെക്കുന്ന കാര്യക്ഷമമായ നേതൃത്വം, അർപ്പണബോധമുള്ള പൊതുസേവനം, ജനകീയ സമീപനം എന്നിവയ്ക്കുള്ള ശക്തമായ അംഗീകാരമായാണ് ഈ പുനർതിരഞ്ഞെടുപ്പ് വിലയിരുത്തപെടുന്നത്.

2012-ൽ ആദ്യമായി റോക്ക്ലാൻഡ് കൗണ്ടി ലെജിസ്ലേച്ചറിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഡോ. ആനി പോൾ, പിന്നീട് ഭൂരിപക്ഷ നേതാവായി ഉൾപ്പെടെ വിവിധ നിർണായക ഭരണ-നേതൃത്വ സ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പൊതുജനാരോഗ്യം, സാമൂഹിക നീതി, സമത്വപരമായ വികസനം, ന്യൂനപക്ഷങ്ങളുടെ ശാക്തീകരണം എന്നിവയാണ് അവരുടെ നിയമനിർമ്മാണ പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രബിന്ദുക്കൾ.

Advertisment