New Update
/sathyam/media/media_files/2025/10/16/hbsb-2025-10-16-03-53-48.jpg)
ലൂസിയാന: ഡോ. സി ബോബ് ബസുവിനെ അമേരിക്കൻ സൊസൈറ്റി ഓഫ് പ്ലാസ്റ്റിക് സർജൻസിന്റെ പ്രസിഡന്റായി നിയമിച്ചു. ലോകത്തിലെ ഏറ്റവും വലിയ ബോർഡ് സർട്ടിഫൈഡ് പ്ലാസ്റ്റിക് സർജൻമാരുടെ സംഘടനയാണിത്. 12–ാം തീയതി ന്യൂ ഓർലിയൻസിൽ നടന്ന വാർഷിക സമ്മേളനത്തിൽ ഡോ. സി ബോബ് ബസു ചുമതലയേറ്റു. ഒരു വർഷമാണ് കാലാവധി.
Advertisment
പ്രിൻസ്ടൺ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ഡോ. ബസു, ടഫ്‌റ്റ്സ് സർവകലാശാലയിൽ നിന്ന് മെഡിക്കൽ ബിരുദവും പബ്ലിക് ഹെൽത്ത് ബിരുദവും ബ്രാൻഡൈസ് യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിഎയും നേടിയിട്ടുണ്ട്. ബെയ്‌ലർ കോളജ് ഓഫ് മെഡിസിനിലെ മൈക്കൽ ഇ. ഡിബേക്കി ഡിപ്പാർട്ട്മെന്റ് ഓഫ് സർജറിയിൽ പ്ലാസ്റ്റിക് സർജറി റസിഡൻസിയും പൂർത്തിയാക്കിയിട്ടുണ്ട്.