Advertisment

നോർത്ത് അമേരിക്കൻ ഭദ്രാസന ലീഡർഷിപ്പ് കോൺഫറൻസ് ഡിട്രോയിറ്റിൽ ഡോ. എബ്രഹാം മാർ പൗലോസ് ഉദ്ഘാടനം ചെയ്തു

New Update
fgfhgu

മിഷിഗൺ: മാർത്തോമ്മാ നോർത്ത് അമേരിക്കൻ ഭദ്രാസന യൂത്ത് ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന 28-)o ഭദ്രാസന ലീഡർഷിപ്പ് കോൺഫറൻസിന് ഡിട്രോയിറ്റിൽ തുടക്കമായി. നോർത്ത് അമേരിക്കൻ ഭദ്രാസന അദ്ധ്യക്ഷൻ ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്‌ക്കോപ്പാ ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളിയിൽ നാല് ദിവസം നീണ്ടു നിൽക്കുന്ന ലീഡർഷിപ്പ് കോൺഫറൻസ് ഉദ്ഘാടനം ചെയ്തു.

ഡിട്രോയിറ്റ് മാർത്തോമ്മ ഇടവക വികാരി റവ. സന്തോഷ് വർഗീസ് സ്വാഗതം ആശംസിച്ച ഉദ്ഘാടന സമ്മേളനത്തിൽ ഭദ്രാസന യൂത്ത് ഫെലോഷിപ്പ് വൈസ് പ്രസിഡന്റ് റവ. ജെയ്‌സൺ എ തോമസ്, റവ.നവീൻ മാത്യു തോമസ്, റവ. ജേസൺ വർഗീസ്, റവ. ജെസ് എം ജോർജ്, റവ. ജെഫ്‌ ജാക്ക് ഫിലിപ്സ്, റവ. എബ്രഹാം കുരുവിള, റവ. പി. ചാക്കോ, റവ. ബിജു വൈ, റവ. ജെസ്‌വിൻ ജോൺ, ലേചാപ്ലയിൻ ടോം ഫിലിപ്പ്, ഭദ്രാസന യൂത്ത് ഫെലോഷിപ്പ് സെക്രട്ടറി ഷോൺ മാത്യു, ജോയിന്റ് സെക്രട്ടറി റിയ വർഗീസ്, ട്രഷറർ ജോതം ബി സൈമൺ, ഭദ്രാസന അസംബ്‌ളി അംഗം ഷോൺ വർഗീസ്  എന്നിവർ ആശംസകൾ നേർന്നു.

ഡിട്രോയിറ്റ് മാർത്തോമ്മാ യൂത്ത് ഗ്രൂപ്പ് ആതിഥേയത്വം വഹിക്കുന്ന ഈ സമ്മേളനത്തിൽ പ്രൊക്ലയിം(Proclaim) എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള പഠനങ്ങളും ചർച്ചകളും നടക്കും. നോർത്ത് അമേരിക്കൻ ഭദ്രാസനത്തിലെ വിവിധ  പള്ളികളിൽ നിന്നായി നൂറോളം യൂത്ത് ലീഡേഴ്‌സ് ഈ ലീഡർഷിപ്പ്  സമ്മേളനത്തിൽ പങ്കെടുക്കുന്നു. റവ. സന്തോഷ്  വർഗീസിന്റെ നേതൃത്വത്തിൽ സാനിയ ബെൻസി, ഇവാഞ്ചലിൻ ജോൺ എന്നിവർ കൺവീനേഴ്‌സായിട്ടുള്ള ഡിട്രോയിറ്റ് മാർത്തോമ്മാ യൂത്ത് ഗ്രൂപ്പിന്റെ  വിപുലമായ കമ്മറ്റി ഈ സമ്മേളനത്തിന്റെ ക്രമീകരണങ്ങൾക്കായി പ്രവർത്തിക്കുന്നു









Advertisment

 

 

Advertisment