ഡൗണിയിൽ 55 മില്യൻ ഡോളറിന്റെ ലഹരിമരുന്ന് പിടിച്ചെടുത്തു; മൂന്ന് പേർ അറസ്റ്റിൽ

New Update
Ngyhvnjk

കലിഫോർണിയ: ഡൗണി കൗണ്ടിയിൽ ലഹരിമരുന്ന് പിടിച്ചെടുത്ത്. ഫെന്റനൈൽ കടത്തുകാരെന്ന് സംശയിക്കുന്ന മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും ഹെറോയിൻ, മെത്താംഫെറ്റാമൈൻ എന്നിവയുൾപ്പെടെ ഏകദേശം 55 മില്യൻ ഡോളർ വിലമതിക്കുന്ന ലഹരിമരുന്ന് പിടിച്ചെടുത്തതായും അധികൃതർ അറിയിച്ചു.

Advertisment

'ഈ അന്വേഷണം ആയിരക്കണക്കിന് ജീവൻ രക്ഷിച്ചുവെന്ന് പറയുന്നതിൽ അഭിമാനിക്കുന്നു' എന്ന് ഡൗണി പൊലീസ് മേധാവി സ്കോട്ട് ലോഗർ, സ്റ്റേറ്റ് അറ്റോർണി ജനറൽ റോബ് ബോണ്ടയും, ലൊസാഞ്ചലസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി നഥാൻ ഹോച്ച്മാനും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ടോറൻസിൽ നിന്നുള്ള 43 കാരിയായ പ്രിസില്ല ഗോമസ, ഹണ്ടിങ്ടൻ പാർക്കിൽ നിന്നുള്ള അവരുടെ സഹോദരൻ ഗുസ്താവോ ഒമർ ഗോമസ് (47), ഹണ്ടിങ്ടൻ പാർക്കിൽ നിന്നുള്ള 38 കാരനായ കാർലോസ് മാനുവൽ മാരിസ്കൽ എന്നിവരാണ് സംഭവത്തിൽ അറസ്റ്റിലായത്. 

Advertisment