New Update
/sathyam/media/media_files/2025/10/20/ccc-2025-10-20-05-53-06.jpg)
ഡാലസ് ∙ കവർച്ച ചെയ്ത വാഹനത്തിൽ നിന്ന് ലഹരിമരുന്നും ആയുധങ്ങളും പണവും ഉൾപ്പെടെയുള്ളവ ഡാലസ് പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് 19 വയസ്സുകാരനായ നാഥനിയൽ സെപെഡയെ പൊലീസ് അറസ്റ്റ് ചെയ്തു.
Advertisment
റിയൽടൈം ട്രാക്കിങ് സിസ്റ്റം ഉപയോഗിച്ചാണ് പൊലീസ് പ്രതിയെ പിന്തുടർന്നത്. വാഹനത്തിനുള്ളിൽ നടത്തിയ പരിശോധനയിൽ മാരിജുവാന അടങ്ങിയ ഗ്രോസറി ബാഗ്, ആയുധങ്ങൾ, പണം എന്നിവ കണ്ടെടുത്തു. സെപെഡക്കെതിരെ നിരവധി കുറ്റകൃത്യങ്ങൾക്ക് കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.