മദ്യപിച്ച് ബോംബ് ഭീഷണി; ഡാളസ് ലവ് ഫീൽഡ് വിമാനത്താവളത്തിൽ യാത്രക്കാരി അറസ്റ്റിൽ

New Update
Ghggfg

ഡാളസ്: ഡാളസ് ലവ് ഫീൽഡ് വിമാനത്താവളത്തിൽ മദ്യപിച്ച് വ്യാജ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരി അറസ്റ്റിൽ . ചൊവ്വാഴ്ച വൈകുന്നേരം 6:45 ഓടെ വിമാനത്താവളത്തിലെ ഗേറ്റ് 10ൽ റെബേക്ക ഫിലിപ്‌സ് എന്ന 67കാരിയാണ് അറസ്റ്റിലായത് .  

Advertisment

ഒർലാൻഡോയിലേക്ക് പുറപ്പെടാനിരുന്ന സൗത്ത്‌വെസ്റ്റ് എയർലൈൻസ് വിമാനത്തിലാണ് സംഭവം. മദ്യപിച്ചതിനെ തുടർന്ന് ഫിലിപ്‌സിനെ പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെ തന്റെ ബാഗ് കൂടി വിമാനത്തിന് പുറത്തേക്ക് കൊണ്ടുപോകണമെന്ന് ഇവർ ആവശ്യപ്പെട്ടു. ലക്ഷ്യസ്ഥാനത്ത് എത്തിക്കഴിയുമ്പോൾ ബാഗ് എടുക്കാം എന്ന് പറഞ്ഞെങ്കിലും സ്ത്രീ കൂട്ടാക്കിയില്ല.

ഇതിനിടെയാണ് തന്റെ ബാഗിൽ ബോംബുണ്ടെന്ന് അവർ ഭീഷണിപ്പെടുത്തിയത്. “ശരി, ബാഗിൽ ഒരു ബോംബുണ്ട്. നിങ്ങൾക്ക് അത് ഉടൻ നീക്കം ചെയ്യാൻ കഴിയുമോ?” ഫിലിപ്സ് എയർലൈൻസ് ഉദ്യോഗസ്ഥരോട് ചോദിച്ചതായി പോലീസ് അറിയിച്ചു.

തുടർന്ന് വിമാനത്തിലെ എല്ലാ യാത്രക്കാരെയും പുറത്തിറക്കി പരിശോധിച്ചു . ഡാളസ് പോലീസ് സ്ഥലത്തെത്തി ഗേറ്റും പരിസരവും അടച്ചുപൂട്ടി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി. ബാഗ് പരിശോധിച്ച ശേഷം ബോംബില്ലെന്ന് സ്ഥിരീകരിക്കുകയും, വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ സാധാരണ നിലയിലാകുകയും ചെയ്തു. ബാഗ് ഫിലിപ്‌സിന് തിരികെ നൽകി.

ബോംബ് ഭീഷണി മുഴക്കിയതിന് ഫിലിപ്‌സിനെ അറസ്റ്റ് ചെയ്തു. 

Advertisment