Advertisment

മദ്യപിച്ചു വാഹനമോടിച്ച് അപകടം; ഡാലസിൽ നാല് മരണം

author-image
പി പി ചെറിയാന്‍
Updated On
New Update
Yyghb

ഡാലസിൽ നിർത്തിയിട്ട വാഹനത്തിലേക്ക് മറ്റൊരു വാഹനം പാഞ്ഞുകയറി നാല് പേർ മരിച്ചതായി മെസ്‌ക്വിറ്റ് പൊലീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ജനുവരി 1 ന് പുലർച്ചെ 1:45 നായിരുന്നു അപകടം. ബസിലിയോ മാരെസ് ഒർട്ടിസ് (35) ഓടിച്ച വാഹനമിടിച്ചാണ് നാല് പേരും മരിച്ചത്. ഇയാൾ മദ്യപിച്ചിരുന്നതായി പൊലീസ്.

Advertisment

ടെക്‌സസിലെ ടെറൽ സ്വദേശികളായ ആർതുറോ മാർട്ടിനെസ് ഗോൺസാലസ് (47), ആന്റണി ഹെർണാണ്ടസ് (19), മരിയോ ഗുജാർഡോ ഡി ലാ പാസ് (19), 15 വയസ്സുകാരൻ എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.

മദ്യപിച്ചു വാഹനം ഓടിച്ച ഡ്രൈവർക്കെതിരെ പൊലീസ് കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. മെസ്‌ക്വിറ്റ് പൊലീസ് ഡിപ്പാർട്ട്‌മെന്റ് ട്രാഫിക് യൂണിറ്റിന്റെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്.

Advertisment