ഗാർലാൻഡ് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ ഡിലൻ ഹെഡറിക്ക് അട്ടിമറി വിജയം

author-image
പി പി ചെറിയാന്‍
Updated On
New Update
Gyfyv

ഡാലസ് : ഗാർലാൻഡ് സിറ്റി മേയർ സ്ഥാനത്തേക്ക് നടന്ന വാശിയേറിയ റൺ ഓഫ് തിരഞ്ഞെടുപ്പിൽ ഡിലൻ ഹെഡറിക്ക് അട്ടിമറി വിജയം . രാത്രി 11 മണിയോടെയാണ് ഫലം പ്രഖ്യാപിച്ചത്.

Advertisment

ഡിലൻ ഹെഡറിക്കിന് 4006 വോട്ടുകൾ ലഭിച്ചപ്പോൾ എതിർ സ്ഥാനാർഥി ഡബ്‌റാ മോറിസിന് 3743 വോട്ടുകൾ മാത്രമാണ് നേടാനായത്.മൂന്നു തവണ കൗൺസിൽ മെമ്പറായിരുന്ന ഡിലൻ ഹെഡറിക്ക് സിവിൽ എൻജിനീയർ കൂടിയാണ്.

ഗാർലാൻഡ് മേയർ തിരഞ്ഞെടുപ്പിൽ മൂന്നാമതെത്തിയ പി. സി. മാത്യു, നാലാമതെത്തിയ ഷിബു സാമുവേൽ, ആറാമതെത്തിയ കോണി കൈവി എന്നിവരുടെ പിന്തുണ ഡിലൻ ഹെഡറിക്കിന്റെ വിജയം ഉറപ്പാക്കുന്നതിന് സഹായിച്ചു. ഇപ്പോഴത്തെ മേയർ സ്കോട്ട് ലേമായും ഡിലൻ ഹെഡ്രിക്കിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.