ന്യൂ യോർക്കിൽ കനത്ത പോളിങ്ങോടെ ഏർലി വോട്ടിങ് ആരംഭിച്ചു

New Update
Ttt

ന്യൂ യോർക്ക് മേയർ തിരഞ്ഞെടുപ്പിൽ ഏർലി വോട്ടിംഗ് ആരംഭിച്ച ശനിയാഴ്ച്ച കനത്ത പോളിങ് ഉണ്ടായി. 2021നെ അപേക്ഷിച്ചു അഞ്ചിരട്ടി വോട്ടിംഗ് നടന്നുവെന്നു ബോർഡ് ഓഫ് ഇലെക്ഷൻസ് പറയുന്നു.

Advertisment

അവർ നൽകുന്ന കണക്കുകൾ അനുസരിച്ചു ശനിയാഴ്ച്ച 79,409 പേർ വോട്ട് ചെയ്യാനെത്തി. 2021ൽ 15,418 മാത്രമായിരുന്നു. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് സോഹ്രാൻ മാംദാനി, മുൻ ഗവർണർ ആൻഡ്രൂ കോമോ, റിപ്പബ്ലിക്കൻ കർട്ടിസ് സ്ലിവ എന്നിവർ ഉൾപ്പെട്ട മത്സരം ഏറെ ആവേശം പകർന്നിട്ടുണ്ട്.സർവേകളിൽ തുടക്കം മുതൽ മാംദാനി ഗണ്യമായ ലീഡ് നിലനിർത്തിയിട്ടുണ്ട്.

മൻഹാട്ടനിൽ 24,046 പേർ വോട്ട ചെയ്തെന്നു 'ന്യൂ യോർക്ക് പോസ്റ്റ്' റിപ്പോർട്ടിൽ പറയുന്നു.2021ൽ 4,563 ആയിരുന്നു.ബ്രൂക്ലിനിൽ ശനിയാഴ്ച്ച 22,105 പേർ വോട്ട് ചെയ്‌തു. നാലു വർഷം മുൻപ് 3,751 മാത്രമായിരുന്നു.

ശനിയാഴ്ച്ച ക്വീൻസിൽ വീണത് 19,045 വോട്ടാണ്. 3,441 പേർ ആയിരുന്നു 2021ൽ. ബ്രോങ്ക്സ് ശനിയാഴ്ച്ച കണ്ടത് 7,793 വോട്ടാണ്. കഴിഞ്ഞ തവണ 2,079. സ്റേറ്റൻ ഐലൻഡിൽ ഇക്കുറി 6,420 വോട്ട് വീണു. 2021ൽ 1,584 ആയിരുന്നു.

മൊത്തം 1.9 മില്യൺ ആളുകൾ വോട്ട് ചെയ്യും എന്നാണ് കോമോ കാമ്പയ്ൻ വിലയിരുത്തുന്നത്.മാംദാനി 20% അധിക വോട്ട് നേടി കൊമോയെ തോൽപിക്കും എന്നാണ് വെള്ളിയാഴ്ച്ച പുറത്തു വന്ന വിക്ടറി ഇന്സൈറ്റ്സ് സർവേ പറയുന്നത്. മാംദാനി 46.7%, കോമോ 28.6%, സ്ലിവ 16.2%.

Advertisment