അങ്കാറ: ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉള്‍പ്പെടെ ഇരുപതു കോടിയോളം ക്രിസ്തുമത വിശ്വാസികള്‍ ഈ വര്‍ഷം ഈസ്റ്റര്‍ ആഘോഷിക്കുന്നത് ഏപ്രില്‍ 31നു പകരം മേയ് അഞ്ചിന്. സെര്‍ബിയ, മാസിഡോണിയ, റുമേനിയ, ബള്‍ഗേറിയ, ഗ്രീസ്, സൈപ്രസ്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
ജൂലിയന്‍ കലണ്ടര്‍ പ്രകാരം ഈസ്ററര്‍ ആഘോഷിക്കുന്നതാണ് ഈ വ്യത്യാസത്തിനു കാരണം. ഈജിപ്ത്, റഷ്യ, യുക്രെയ്ന്‍, ലബനന്‍, ഇസ്രയേല്‍, എത്യോപ്യ, എറിട്രിയ, കസഖ്സ്ഥാന്‍, മൊള്‍ഡോവ, ജോര്‍ജിയ എന്നിവിടങ്ങളിലും മേയ് അഞ്ചിനാണ് ഇത്തവണത്തെ ഈസ്ററര്‍.
ഇന്ത്യയിലടക്കം ലോകത്തിന്റെ കൂടുതല്‍ ഭാഗത്തും ഗ്രിഗോറിയന്‍ കലണ്ടര്‍ അടിസ്ഥാനമാക്കിയാണ് ഈസ്റ്റര്‍. ചില വര്‍ഷങ്ങളില്‍ ഇരുകലണ്ടറുകളിലും ഒരേ ദിവസം ഈസ്ററര്‍ ഉണ്ടായിട്ടുണ്ട്. 2014, 2017, 2025, 2028 വര്‍ഷങ്ങള്‍ ഉദാഹരണം.