Advertisment

എഡ്‌മിന്റൺ നേർമയുടെ യുടെ ക്രിസ്തുമസ് -പുതുവത്സര ആഘോഷങ്ങൾ ഗംഭീരമായി

New Update
bhnbj

എഡ്‌മിന്റൺ: എഡ്‌മിന്റൺ കാൽഡർ  കമ്മ്യൂണിറ്റി   ഹാളിൽ വച്ചു നടത്തപ്പെട്ട നേർമയുടെ ക്രിസ്തുമസ് -പുതുവത്സര ആഘോഷങ്ങൾ മികവുറ്റതും പുതുമയേറിയതുമായ പരിപാടികൾ കൊണ്ട് ശ്രദ്ധ നേടി. വൈകുന്നേരം 6  മണിയോടെ ആരംഭിച്ച സ്റ്റേജ് പ്രോഗ്രാമുകളിൽ കുട്ടികൾ മുതൽ മുതിർന്നവർ വരെ 60-ഓളം പേർ അവതരിപ്പിച്ച നൃത്ത  നൃത്യങ്ങൾ ഉണ്ടായിരുന്നു.

നേർമയുടെ യുവ കലാകാരന്മാർ അവതരിപ്പിച്ച “ഗ്രീക്ക് ദൈവങ്ങൾ”-ടെ തീമിലുള്ള  ഫാഷൻ ഷോ  കാണികൾക്ക് അത്യന്തം കൗതുകം തോന്നിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു.നേർമയുടെ പ്രസിഡന്റ്‌ ബിജു മാധവൻ സ്വാഗതം അറിയിച്ചു.  ഇൻഡോ-അമേരിക്കൻ പ്രെസ്സ് ക്ലബ്‌ ബോർഡ്‌ മെമ്പറും, കാനഡയുടെ മലയാള മിഷൻ കോർഡിനേറ്ററും ആയ ജോസഫ് ജോൺ ക്രിസ്തുമസ് പുതുവത്സര സന്ദേശം നൽകി. കൂടാതെ അഡ്വ: സ്റ്റെഫി ആൻ ജോസ് ആശംസകൾ അറിയിച്ചു സംസാരിക്കുകയും അഡ്വ: സണ്ണി കോലടിയിൽ നന്ദി അറിയിക്കുകയും ചെയ്തു.

Advertisment

സ്വാദിഷ്ടമായ അത്താഴവിരുന്നിനു ശേഷം ‘360ഡിഗ്രി’ ഫോട്ടോബൂത്തും തകർപ്പൻ DJ-യും ഒരുക്കിയിരുന്നു.  360 ഡിഗ്രി ഫോട്ടോബൂത്ത് പലർക്കും ആദ്യത്തെ അനുഭവമായിരുന്നു. പരിപാടിയിൽ പങ്കെടുത്തവരെല്ലാം കുടുംബസമേതം  സാന്റയുടെ കൂടെ ഫോട്ടോയും എടുത്തു സന്തോഷപൂർവ്വമാണ് എല്ലാവരും മടങ്ങിയത്.







 

 

Advertisment