ജിബൂത്തിയിൽ പാർപ്പിച്ചിരുന്ന എട്ടു പേരെ കോടതി അനുമതി അനുസരിച്ചു സൗത്ത് സുഡാനിൽ എത്തിച്ചു

New Update
Gfggfh

യുഎസ് നാടു കടത്തിയിരുന്ന എട്ടു പേരെ സുപ്രീം കോടതി അനുമതി ലഭിച്ചതിനെ തുടർന്നു വെള്ളിയാഴ്ച്ച രാത്രി ജിബൂത്തിയിലെ യുഎസ് സൈനിക താവളത്തിൽ നിന്നു സൗത്ത് സുഡാനിൽ കൊണ്ടിറക്കി. അപരിചിത രാജ്യത്തു പീഢനം ഉണ്ടാവാം എന്ന ആശങ്കയിൽ അവരെ സൗത്ത് സുഡാനിലേക്കു അയക്കരുതെന്ന അപേക്ഷ കീഴ്കോടതി സ്വീകരിച്ചപ്പോഴാണ് ജിബൂത്തിയിൽ ഇറക്കിയത്.

Advertisment

എന്നാൽ അവരെ സൗത്ത് സുഡാനിലേക്കു അയക്കാൻ സുപ്രീം കോടതി ട്രംപ് ഭരണകൂടത്തിന്റെ അടിയന്തര അപേക്ഷ പരിഗണിച്ചു അനുമതി നൽകി. ആറാഴ്ച്ച നീണ്ട നിയമപോരാട്ടത്തിനു ശേഷമാണു ട്രംപ് ആ വിജയം കൊയ്തത്.

നാടുകടത്തപ്പെട്ടവരെ കൈകാലുകളിൽ ചങ്ങലയിട്ടു വിമാനത്തിൽ ഇരുത്തിയ ചിത്രങ്ങൾ ഹോംലാൻഡ് സെക്യൂരിറ്റി പുറത്തു വിട്ടു.

ആഭ്യന്തര യുദ്ധം കത്തി നിൽക്കുന്ന സൗത്ത് സുഡാനിൽ അവരെ തടവിലാക്കുമോ എന്ന് വ്യക്തമല്ല.

Advertisment