വംശീയാക്രമണം: പലസ്തീന്‍ ബാലനെ കൊന്ന അമെരിക്കന്‍ വൃദ്ധന് തടവ്

New Update
Hvbhb

വാഷിങ്ടണ്‍: ഇല്ലിനോയിയില്‍ 6 വയസുളള പലസ്തീന്‍ ബാലനെ കൊലപ്പെടുത്തുകയും കുട്ടിയുടെ അമ്മയെ ഗുരുതരമായി പരുക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ 73 വയസുകാരന് 53 വര്‍ഷം തടവ് ശിക്ഷ. ജോസഫ് സൂബ (73) എന്നയാളാണ് ഇസ്രയേല്‍ ഗാസയില്‍ ആക്രമണം ആരംഭിച്ചതിനു പിന്നാലെ പലസ്തീന്‍ ബാലനെതിരേ വംശീയ ആക്രമണം നടത്തിയത്. മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് അമ്മയ്ക്കും ഗുരുതര പരുക്കേല്‍ക്കുന്നത്.

Advertisment

2023 ഓക്ടോബര്‍ 14 നായിരുന്നു സംഭവം. ഇയാള്‍ വാടകയ്ക്ക് നല്‍കിയ വീട്ടിലായിരുന്നു അമെരിക്കന്‍~പലസ്തീന്‍ വംശജരായ അമ്മയും മകനും താമസിച്ചിരുന്നത്. 18 സെന്‍റിമീറ്റര്‍ നീളമുള്ള സൈനികര്‍ ഉപയോഗിക്കുന്ന തരത്തിലുള്ള കത്തി ഉപയോഗിച്ച് 26 തവണയാണ് പ്രതി കുഞ്ഞിനെ കുത്തിയത്.

വീട്ടില്‍ അതിക്രമിച്ചു കയറി യുദ്ധത്തെക്കുറിച്ച് ക്ഷുഭിതനായി സംസാരിച്ച ശേഷം സൂബ "നീ മുസ്ളിമാണ്, നീ മരിക്കണം" എന്നു പറഞ്ഞായിരുന്നു കുട്ടിക്കെതിരേ ആക്രമണം നടത്തിയതെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്.

'അമെരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരമായ അക്രമങ്ങളിലൊന്ന്' എന്നായിരുന്നു കുറ്റകൃത്യത്തെ പ്രോസിക്യൂട്ടര്‍മാര്‍ വിശേഷിപ്പിച്ചത്. ഫെബ്രുവരിയില്‍ ജോസഫ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച (ങമ്യ 2) 6 വയസുകാരന്‍റെ കൊലപാതകത്തില്‍ 30 വര്‍ഷം തടവ്, അമ്മയുടെ കൊലപാതക ശ്രമത്തിന് 20 വര്‍ഷം തടവ്, വിദ്വേഷ കുറ്റകൃത്യത്തിന് 3 വര്‍ഷം തടവ് എന്നിവ 73കാരന്‍ അനുഭവിക്കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു.