സാന്‍ഫ്രാന്‍സിസ്കോ: പലസ്തീന്‍ അനുകൂല പോസ്ററുകള്‍ നീക്കം ചെയ്യാന്‍ എക്സ് പ്ളാറ്റ്ഫോം അധികൃതര്‍ക്ക് ഉടമ ഇലോണ്‍ മസ്ക് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്.
ഫ്രം ദി റിവര്‍ ടു ദി സീ, ഡീകോളനൈസേഷന്‍ തുടങ്ങിയ പ്രയോഗങ്ങള്‍ വംശഹത്യയെ സൂചിപ്പിക്കുന്നുവെന്നാണ് മസ്കിന്റെ വാദം. ഇത്തരം വാക്കുകള്‍ ഉപയോഗിക്കുന്ന എക്സിലെ അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്യുമെന്നാണ് മുന്നറിയിപ്പ്.
എന്നാല്‍, പലസ്തീന്‍ അനുകൂല മുദ്രാവാക്യമായ ഫ്രം ദി റിവര്‍ ടു ദി സീ എന്നാല്‍ ജോര്‍ദാന്‍ നദി മുതല്‍ മെഡിറ്ററേനിയന്‍ കടല്‍ വരെ എന്നാണെന്നും അത് സ്വാതന്ത്ര്യാഹ്വാനമാണെന്നും മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു.
എക്സില്‍ തങ്ങള്‍ നല്‍കുന്ന പരസ്യം തീവ്ര വലതുപക്ഷ ഉള്ളടക്കത്തിനൊപ്പം നല്‍കിയതിനാല്‍ താല്‍ക്കാലികമായി അവ നിര്‍ത്താന്‍ ആപ്പിള്‍ പദ്ധതിയിടുന്നുവെന്ന വിവരം പുറത്തുവന്ന ദിവസമാണ് മസ്കിന്റെ പുതിയ പോസ്ററ്. അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി ഏതറ്റം വരെയും പോകുമെന്ന് നേരത്തെ വീമ്പിളക്കിയ മസ്ക്, ഇപ്പോള്‍ മലക്കംമറിഞ്ഞതും വിമര്‍ശിക്കപ്പെടുന്നുണ്ട്.