ടെസ്‌ലയുടെ വൻ ലക്ഷ്യങ്ങൾ നേടിക്കൊടുത്താൽ ഇലോൺ മസ്കിനു ഒരു ട്രില്യൺ ലഭിക്കും

New Update
Bhvb

പത്തു വർഷം കൊണ്ട് ടെസ്‌ല കാർ കമ്പനിക്കു ഭീമൻ ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിച്ചാൽ സി ഇ ഓ: ഇലോൺ മസ്കിനു $1 ട്രില്യൺ ലഭിക്കും. ലോകത്തു ആദ്യമായി ട്രില്യൺ വാങ്ങുന്ന കമ്പനി മേധാവിയാവും അദ്ദേഹം.

Advertisment

ലോകത്തെ ഏറ്റവും സമ്പന്നനായ മസ്‌ക് (54) ടെസ്‌ലയുടെ മൂല്യം എട്ടിരട്ടിയാക്കി $8.5 ബില്യണിൽ എത്തിക്കണം എന്നതാണ് ഒരു വ്യവസ്ഥ. രണ്ട്, ഒരു മില്യൺ എ ഐ റോബട്ടുകൾ വിൽക്കണം. 12 മില്യൺ ടെസ്‌ല കാറുകളും.

ശമ്പളമോ ബോണസോ അല്ല മസ്കിനു ലഭിക്കുക. കമ്പനി ഓഹരികൾ ആയിരിക്കും.ടെസ്‌ല ബോർഡ് അംഗീകരിച്ച പാക്കേജിന് അവർ ഓഹരി ഉടമകളുടെ പിന്തുണ തേടി.

മസ്‌ക് ലക്ഷ്യങ്ങൾ നേടിയാൽ അദ്ദേഹത്തിന്റെ ഓഹരി 25% ഉയർന്നു 29% വോട്ടിംഗ് കൺട്രോളിൽ എത്തും. 25% നിയന്ത്രണം കിട്ടിയില്ലെങ്കിൽ കമ്പനി വിടുമെന്നു മസ്‌ക് ഭീഷണി മുഴക്കിയിരുന്നു. കഴിഞ്ഞ കാലത്തെ സേവനങ്ങൾക്ക് പൂർണമായ പ്രതിഫലം കിട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മസ്‌കിനെ നിലനിർത്തിയാൽ മാത്രമേ ടെസ്‌ലയ്‌ക്കു ലക്ഷ്യങ്ങൾ നേടാൻ കഴിയൂ എന്ന് ബോർഡ് ചെയർ റോബിൻ ഡെൻഹോം പറഞ്ഞു.

കമ്പനി 2018ൽ മസ്കിനു $50 ബില്യൺ അവാർഡ് നൽകാൻ തീരുമാനിച്ചപ്പോൾ ഡെലവെയർ കോടതി എതിർത്തിരുന്നു. തുടർന്നു കമ്പനി ടെക്സസിലേക്കു മാറി. കഴിഞ്ഞ മാസം ടെക്സസ് നിയമം അനുവദിക്കുന്നതനുസരിച്ചു $29 ബില്യൺ ഓഹരികൾ നൽകി.

മസ്‌ക് ട്രംപ് ഭരണകൂടത്തിൽ ചേർന്ന ജനുവരിക്കു ശേഷം ടെസ്‌ല വിൽപന 13% കുറഞ്ഞിരുന്നു. ട്രംപുമായി തെറ്റിപ്പിരിഞ്ഞ ശേഷം മസ്‌ക് ടെസ്‌ലയിലേക്കു മടങ്ങുകയും ഓസ്റ്റിനിൽ റോബോട്ടാക്സി സർവീസ് തുടങ്ങുകയും ചെയ്തു. ഭാവിയിലെ പ്രധാന ബിസിനസ് അതാവുമെന്നു അദ്ദേഹം പ്രഖ്യാപിക്കയും ചെയ്തു.

നവംബറിലാണ് ബോർഡിൻറെ നിർദേശം ഓഹരി ഉടമകൾ വോട്ടിനിടുക.

Advertisment