ഇലോൺ മസ്‌ക് നിയമക്കുരുക്കിൽ; വോട്ടർമാരെ കബളിപ്പിച്ചെന്ന് ആരോപണം

New Update
Vfcff

Gffff

വോട്ടർമാരുടെ വിവരങ്ങൾ ശേഖരിക്കാനായി നടത്തിയ 10 ലക്ഷം ഡോളറിൻ്റെ 'നറുക്കെടുപ്പ്' എലോൺ മസ്‌കിന് വലിയ തലവേദനയായി മാറിയിരിക്കുകയാണ് . ട്രംപിന് വേണ്ടി വോട്ട് ചെയ്യാൻ ആളുകളെ പ്രേരിപ്പിക്കുന്നതിനായി നടത്തിയ ഈ നറുക്കെടുപ്പ്, പെൻസിൽവാനിയ നിയമപ്രകാരം "നിയമവിരുദ്ധമായ ലോട്ടറി"യാണെന്ന് കണ്ടെത്തി.

Advertisment

ഇതിനായി 1-ആം, 2-ആം ഭേദഗതിക്ക് പിന്തുണ നൽകി ഒരു അപേക്ഷയിൽ ഒപ്പിടാനാണ് ആവശ്യപ്പെട്ടിരുന്നത്. ഈ തുക "റാൻഡം" ആയി തിരഞ്ഞെടുക്കുന്ന വിജയികൾക്ക് നൽകുമെന്നാണ് മസ്ക് പൊതുവായി പ്രഖ്യാപിച്ചിരുന്നത്.

കേസ് കോടതിയിലെത്തിയപ്പോൾ മസ്കിൻ്റെ അഭിഭാഷകൻ ക്രിസ് ഗോബർ വാദിച്ചത് ഇതൊരു ലോട്ടറി അല്ല, മറിച്ച് ജോലിക്കുള്ള ശമ്പളമാണെന്നാണ്. മസ്കിൻ്റെ അഭിഭാഷകൻ്റെ ഈ വാദം "നിയമപരമായ കുറ്റസമ്മതം" ആണെന്ന് ഫിലാഡെൽഫിയ ഡിസ്ട്രിക്ട് അറ്റോർണി കോടതിയിൽ വാദിച്ചു. കാരണം, മസ്ക് നറുക്കെടുപ്പ് പ്രഖ്യാപിച്ചപ്പോൾ "അപേക്ഷയിൽ ഒപ്പിട്ടവരിൽ നിന്ന് ക്രമരഹിതമായി തിരഞ്ഞെടുക്കുന്ന ആളുകൾക്ക് 10 ലക്ഷം ഡോളർ നൽകും" എന്ന് പറഞ്ഞിരുന്നു. ഇതിൻ്റെ വീഡിയോ തെളിവായും ഹാജരാക്കി. "റാൻഡം" എന്നും "ബൈ ചാൻസ്" എന്നും പറയുന്നത് തമ്മിൽ വ്യത്യാസമുണ്ടെന്ന് പറഞ്ഞ് മസ്കിൻ്റെ അഭിഭാഷകൻ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, ഇത് മസ്കിനെ കൂടുതൽ കുരുക്കിലാക്കി.

ഈ സംഭവത്തെ തുടർന്ന്, നറുക്കെടുപ്പിൽ കബളിപ്പിക്കപ്പെട്ട വോട്ടർമാർ മസ്‌കിനെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ ധനികൻ ഗുരുതരമായ നിയമപ്രശ്നങ്ങളിൽ അകപ്പെട്ടിരിക്കുകയാണ്.

Advertisment