ഗൂഗിൾ ട്രംപിനെ നിരോധിച്ചു തിരഞ്ഞെടുപ്പിൽ ഇടപെടുന്നുവെന്നു എലൺ മസ്‌ക്

New Update
vcxzsfghj

ഇന്ത്യൻ അമേരിക്കൻ സുന്ദർ പിച്ചായ് നയിക്കുന്ന ഗൂഗിൾ അമേരിക്കൻ തിരഞ്ഞടുപ്പിൽ ഇടപെടുന്നുവെന്നു ടെസ്‌ല-സ്പേസ് എക്സ് സി ഇ ഒ: എലൺ മസ്‌ക് ആരോപിച്ചു. ഗൂഗിൾ അതിന്റെ പേരിൽ ഒട്ടേറെ പ്രശ്നങ്ങൾ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.  

Advertisment

'പ്രസിഡന്റ് ഡൊണാൾഡ്' എന്ന ഗൂഗിൾ തിരച്ചിലിൽ 'പ്രസിഡന്റ് ഡൊണാൾഡ് ഡക്ക്' എന്നും 'പ്രസിഡന്റ് ഡൊണാൾഡ് റെയ്ഗൻ' എന്നും ലഭിച്ചതിൽ അമർഷം പൂണ്ട ഡൊണാൾഡ് ട്രംപിന്റെ അനുഭാവി, അദ്ദേഹത്തിനെതിര ഗൂഗിൾ നിരോധനം ഏർപെടുത്തിയോ എന്നു ചോദിച്ചു. 

"അത് തിരഞ്ഞെടുപ്പിൽ ഇടപെടലല്ലേ?" ഗൂഗിളിന്റെ ഉടമകൾ ഡെമോക്രറ്റുകൾ ആണെന്നു എക്‌സിൽ ഒരാൾ കുറിച്ചു. എന്നാൽ മറ്റു പലരും മസ്‌ക് എക്‌സിൽ നിരവധി അക്കൗണ്ടുകൾക്കു നിരോധനം ഏർപ്പെടുത്തിയത് ചൂണ്ടിക്കാട്ടി. "അപ്പോൾ രണ്ടും തമ്മിൽ എന്താ വ്യത്യാസം?".