ടെസ്‌ല സി.ഇ.ഒ. ഇലോൺ മസ്കും പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള വാഗ്വാദം രൂക്ഷമായതോടെ, ടെസ്‌ലയുടെ ഓഹരികളിൽ ഇടിവ് രേഖപ്പെടുത്തി. മസ്കിന്റെ വർധിച്ചുവരുന്ന രാഷ്ട്രീയ അഭിലാഷങ്ങളെക്കുറിച്ചുള്ള ആശങ്കകൾ കമ്പനിക്ക് വെല്ലുവിളിയാകുന്നുവെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
എമിഷൻ ക്രെഡിറ്റുകളിൽ നിന്നുള്ള പ്രധാന ലാഭം ടെസ്‌ലയ്ക്ക് നഷ്ടപ്പെടുകയും ആഗോള വിൽപ്പന മന്ദഗതിയിലാകുകയും ചെയ്യുന്നതിനിടെയാണ് മസ്കിന്റെ ശ്രദ്ധമാറ്റുന്ന വിഷയങ്ങൾ കടന്നുവരുന്നത്. റോബോടാക്‌സി പുറത്തിറക്കുന്നതിലെ കാലതാമസവും ഇലക്ട്രിക് വാഹന വിപണിയിലെ വർധിച്ചുവരുന്ന മത്സരവും നിക്ഷേപകരുടെ ആത്മവിശ്വാസം അതിവേഗം കുറയ്ക്കാൻ കാരണമാകുന്നുണ്ട്.
മസ്കിൻ്റെ രാഷ്ട്രീയ ഇടപെടലുകൾ ടെസ്‌ലയുടെ ബിസിനസ് തന്ത്രങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുമെന്നും ഇത് കമ്പനിയുടെ വളർച്ചയെ ദോഷകരമായി ബാധിക്കുമെന്നും വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.