/sathyam/media/media_files/2025/07/04/donald-trump-untitledtrmpp-2025-07-04-08-41-43.jpg)
യുഎസ് ഗവൺമെന്റ് അടച്ചു പൂട്ടൽ രണ്ടാം മാസത്തിലേക്കു കടന്നിരിക്കെ അത് അവസാനിപ്പിക്കാൻ ന്യുക്ലിയർ ഓപ്ഷൻ ' യോഗിക്കണമെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് റിപ്പബ്ലിക്കൻ സെനറ്റർമാരോടു ആഹ്വാനം ചെയ്തു.
സെനറ്റിൽ ഫണ്ടിംഗ് ബിൽ പാസാക്കാൻ 60 വോട്ട് വേണമെന്നു വ്യവസ്ഥ ചെയ്യുന്ന ഫിലിബസ്റ്റർ ചട്ടം മറികടക്കാൻ അത് എടുത്തു മാറ്റണമെന്ന് ട്രംപ് പറഞ്ഞു. 60 വേണമെങ്കിൽ ഡെമോക്രറ്റുകളുടെ സഹായം വേണം. റിപ്പബ്ലിക്കൻ പാർട്ടിക്ക് 53 സീറ്റേ ഉള്ളൂ. അത് കേവല ഭൂരിപക്ഷത്തിനു മതിയെങ്കിലും ഫിലിബസ്റ്റർ ചട്ടത്തെ മറികടക്കാനാവില്ല.
ഒരു വിഷയത്തിൽ ചർച്ച എത്ര വേണമെങ്കിലും ആവാം എന്ന് ഫിലിബസ്റ്റർ വ്യവസ്ഥ ചെയ്യുന്നു.
ഏഷ്യൻ യാത്ര കഴിഞ്ഞു തിരിച്ചെത്തിയ ട്രംപ് ആദ്യം നേരിട്ട ചോദ്യം അടച്ചുപൂട്ടലിനെ കുറിച്ചായിരുന്നു. ഫിലിബസ്റ്റർ ചട്ടം ഒഴിവാക്കാൻ ഡെമോക്രാറ്റുകളും സമ്മതിക്കും എന്നു ട്രംപ് പറഞ്ഞു. അതിനു പക്ഷെ അവർക്കു പ്രയോജനം ഉണ്ടാവണം.
"നമ്മളാണ് അധികാരത്തിൽ, നമുക്ക് ചെയ്യാവുന്നത് ചെയ്‌താൽ രാജ്യത്തെ നശിപ്പിക്കുന്ന ഷട്ട്ഡൗൺ അവസാനിപ്പിക്കാം."
സെനറ്റിലെ റിപ്പബ്ലിക്കൻ നേതാവ് ജോൺ തുൻ ഉൾപ്പെടെ ഭരണപക്ഷത്തും പലരും ഫിലിബസ്റ്റർ ഒഴിവാക്കുന്നതിനെ എതിർത്തിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us