വാഷിങ്ടണ്‍: മെറ്റയുടെ കീഴിലുള്ള സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമുകളായ ഫെയ്സ്ബുക്കിലും ഇന്‍സ്ററഗ്രാമിലും ഫാക്റ്റ് ചെക്കിങ് സമ്പ്രദായം അവസാനിപ്പിക്കുന്നു. ഇതിനു പകരം എക്സില്‍ ഉള്ളതിനു സമാനമായി കമ്യൂണിറ്റി നോട്ട്സ് ഏര്‍പ്പെടുത്താനാണ് തീരുമാനം.
യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോണള്‍ഡ് ട്രംപുമായി രമ്യതയിലെത്താന്‍ മെറ്റ ഉടമ മാര്‍ക്ക് സര്‍ക്കര്‍ബര്‍ഗ് സ്വീകരിച്ച നിലപാടാണിതെന്ന് സൂചന.
വിശ്വാസ്യത വര്‍ധിപ്പിക്കുന്നതിലുപരി തകര്‍ക്കുകയാണ് രാഷ്ട്രീയ പക്ഷപാതമുള്ള ഫാക്റ്റ് ചെക്കര്‍മാര്‍ യുഎസില്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് സക്കര്‍ബര്‍ഗിന്റെ ന്യായീകരണം.
ഫാക്റ്റ് ചെക്കിങ് രീതി സെന്‍സര്‍ഷിപ്പിനു സമാനമാണെന്ന ആരോപണം നേരത്തെ തന്നെ ഉയരുകയും ചെയ്തിരുന്നു. മെറ്റ പ്ളാറ്റ്ഫോമുകളില്‍ അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കാനാണ് ആഗ്രഹിക്കുന്നതെന്നും സക്കര്‍ബര്‍ഗ് വ്യക്തമാക്കി.
ഇതിന്റെ ഭാഗമായി കുടിയേറ്റം, ജെന്‍ഡര്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ കമ്യൂണിറ്റി സ്ററാന്‍ഡേര്‍ഡ്സ് ലളിതമാക്കാനാണ് മെറ്റയുടെ തീരുമാനം.