/sathyam/media/media_files/2025/07/04/donald-trump-untitledtrmpp-2025-07-04-08-41-43.jpg)
ലണ്ടന്‍: റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തിക്കൊണ്ട് ഉടനടി യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയെ സമ്മര്‍ദ്ദത്തിലാണമെന്ന് യൂറോപ്യന്‍ രാജ്യങ്ങളോട് വീണ്ടും ആവശ്യപ്പെട്ട് അമെരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് .എണ്ണ വില കുറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍ യുക്രെയ്നില്‍ നിന്നു പിന്മാറാന്‍ നിര്‍ബന്ധിതനാകും എന്നും അദ്ദേഹം പറഞ്ഞു.ബ്രിട്ടീഷ് പ്രധാനമന്ത്രി കിയര്‍ സ്ററാര്‍മറുമായി നടത്തിയ സംയുക്ത പത്ര സമ്മേളനത്തിലായിരുന്നു ഈ പ്രസ്താവന.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തനിക്കു നല്ല ബന്ധമുണ്ടായിട്ടും റഷ്യന്‍ എണ്ണ വാങ്ങുന്നത് കാരണം ഇന്ത്യയ്ക്ക് ഉയര്‍ന്ന നികുതി ചുമത്തിയതിനെ കുറിച്ചും ട്രംപ് വെളിപ്പെടുത്തി. യൂറോപ്യന്‍ യൂണിയന്‍ റഷ്യന്‍ ഇറക്കുമതിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പല രാജ്യങ്ങളും റഷ്യന്‍ ഫോസില്‍ ഇന്ധനങ്ങളും ദ്രവീകൃത പ്രകൃതി വാതകവും ഇറക്കുമതി ചെയ്യുന്നത് തുടരുന്നുണ്ടെന്നു സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യാത്ത ബ്രിട്ടനെ ട്രംപ് പ്രത്യേകം അഭിനന്ദിച്ചു. കഴിഞ്ഞ മാസം പുടിനെ അലാസ്കയിലേയ്ക്കു ക്ഷണിച്ചതില്‍ ഖേദം ഉണ്ടോ എന്ന ചോദ്യത്തിന് ""ഇല്ല''എന്നു മാത്രമായിരുന്നു ട്രംപിന്‍റെ മറുപടി. ആ കൂടിക്കാഴ്ച യുദ്ധത്തില്‍ കാര്യമായി യാതൊരു നേട്ടവുമുണ്ടാക്കിയില്ലെന്നും അത് റഷ്യയ്ക്ക് യുദ്ധ മുഖത്ത് കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സമയം നല്‍കിയെന്നും വിമര്‍ശകര്‍ അഭിപ്രായപ്പെട്ടു.