യുഎസ് ഏർപ്പെടുത്തിയ യാത്രാവിലക്കുകളെ യൂറോപ്യൻ യൂണിയൻ അപലപിച്ചു

New Update
T

യൂറോപ്യൻ കമ്മീഷണർ ആയിരുന്ന തിയറി ബ്രെട്ടൻ ഉൾപ്പെടെ അഞ്ചു യൂറോപ്യൻ വ്യക്തികൾക്കു യുഎസ് ഏർപ്പെടുത്തിയ യാത്രാ നിരോധനത്തെ യൂറോപ്യൻ യൂണിയൻ ശക്തമായി അപലപിച്ചു. ഇ യുവിന്റെ സ്വയംഭരണ അധികാരത്തെ പ്രതിരോധിക്കാൻ വേഗത്തിലും വ്യക്തമായും പ്രവർത്തിക്കുമെന്നു താക്കീതു നൽകുകയും ചെയ്തു.

Advertisment

"അഭിപ്രായ സ്വാതന്ത്ര്യം യൂറോപ്പിൽ മൗലികാവകാശമാണ്," കമ്മീഷൻ വക്താവ് പറഞ്ഞു.

"യുഎസുമായും ജനാധിപത്യ ലോകവുമായും പങ്കിടുന്ന അടിസ്ഥാന മൂല്യവുമാണ്."

ഇ യുവിൽ നിന്നും ബ്രിട്ടനിൽ നിന്നുമുള്ള അഞ്ചു പേർക്ക് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ചൊവാഴ്ച്ച വിസാ വിലക്ക് ഏർപ്പെടുത്തിയത് അവർ യുഎസ് സോഷ്യൽ മീഡിയയിൽ കൺടെൻറ്റ് സെൻസർഷിപ് നടത്തുന്നു എന്നാരോപിച്ചാണ്. യുഎസിൽ നിന്നു വിശദീകരണം തേടിയെന്നു ഇ യു പറഞ്ഞു.

ബ്രെട്ടനും മറ്റു നാലു പേർക്കും എതിരായ നടപടിയെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോ അപലപിച്ചു. യൂറോപ്യൻ ഡിജിറ്റൽ സ്വയംഭരണ അവകാശത്തെ അമർച്ച ചെയ്യാനുള്ള വിരട്ടും ബലപ്രയോഗവുമാണിതെന്നു അദ്ദേഹം ആരോപിച്ചു. ഫ്രാൻസ് അതിനെ അപലപിക്കുന്നു. ഇ യു ഡിജിറ്റൽ നിയമങ്ങൾ ജനാധിപത്യ രീതിയിൽ യൂറോപ്യൻ പാർലമെന്റും കൗൺസിലും അംഗീകരിച്ചതാണ്.

Advertisment