അമേരിക്കയെ എതിര്‍ക്കില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍

New Update
N

ബ്രസല്‍സ്: യു എസിനെതിരായ പ്രതികാര നടപടികളില്‍ നിന്ന് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ പിന്മാറുന്നു.ബ്രസ്സല്‍സില്‍ നടന്ന യൂറോപ്യന്‍ യൂണിയന്‍ അംബാസഡര്‍മാരുടെ അടിയന്തര യോഗത്തിലാണ് തീരുമാനമെന്ന് ഒരു യൂറോപ്യന്‍ യൂണിയന്‍ നയതന്ത്രജ്ഞന്‍ സ്ഥിരീകരിച്ചു.

Advertisment

യൂറോപ്യന്‍ യൂണിയന്റെ ഏറ്റവും ശക്തമായ പ്രതികരണ ആയുധമായ ആന്റി കോര്‍ഷന്‍ ഇന്‍സ്ട്രുമെന്റ് (എസിഐ) ഉള്‍പ്പെടെയുള്ളവ ഉപയോഗിക്കേണ്ടതില്ലെന്നും ട്രംപ് ഭരണകൂടത്തിനെതിരെ 93 ബില്യണ്‍ യൂറോയുടെ പ്രതികാര താരിഫുകള്‍ തല്‍ക്കാലം പുനസ്ഥാപിക്കേണ്ടതില്ലെന്നുമാണ് തീരുമാനം.യൂറോപ്യന്‍ യൂണിയന്റെ 93 ബില്യണ്‍ യൂറോയുടെ പുനസ്ഥാപന നടപടികള്‍ ഫെബ്രുവരി ആറു വരെ നിര്‍ത്തിവച്ചിരിക്കുകയാണ്.ഈ കാലാവധി നീട്ടണോ വേണ്ടയോ എന്ന് ഫെബ്രുവരി ഒന്നിന് ശേഷം മാത്രമേ തീരുമാനിക്കൂവെന്ന സൂചനയും യോഗത്തിലുണ്ടായി..

ഡെന്‍മാര്‍ക്കിനും ഗ്രീന്‍ലാന്‍ഡിനുമുള്ള അവ്യക്തമായ പിന്തുണയാണ് അംബാസഡര്‍മാരില്‍ നിന്നുമുണ്ടായതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

ദാവോസില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തിലും അംഗരാജ്യങ്ങള്‍ ഈ വിഷയത്തില്‍ സംഭാഷണവും നയതന്ത്ര പരിഹാരവും തേടുമെന്നും നയതന്ത്രജ്ഞന്‍ വ്യക്തമാക്കി. യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച ഫോറത്തെ അഭിസംബോധന ചെയ്യുന്നുണ്ട്.വ്യാഴാഴ്ച ബ്രസ്സല്‍സില്‍ എക്സ്ട്രാ ഓര്‍ഡിനറി ഇ യു ഉച്ചകോടിയുമുണ്ടാകും.ഇതിലും ഇക്കാര്യങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ യൂറോപ്യന്‍ ബലഹീനത ഗ്രീന്‍ലാന്‍ഡിന്മേലുള്ള യു എസ് നിയന്ത്രണം അനിവാര്യമാക്കുന്നതായി യു എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് അവകാശപ്പെട്ടു. ചൈനയും റഷ്യയുമായുള്ള ജിയോപൊളിറ്റിക്കല്‍ ചെസ്സ് മത്സരത്തില്‍ ഗ്രീന്‍ലാന്‍ഡിന്റെ ഉടമസ്ഥാവകാശം ഏറ്റെടുക്കുന്നത് നിര്‍ണായകമാണെന്ന് ഇദ്ദേഹം അഭിപ്രായപ്പെട്ടു. ഗ്രീന്‍ലാന്‍ഡിനും യൂറോപ്പിനും യുണൈറ്റഡ് സ്റ്റേറ്റ്സിനും ഏറ്റവും നല്ലതാണ് ഈ ഏറ്റെടുക്കലെന്ന് യൂറോപ്യന്മാര്‍ മനസ്സിലാക്കുമെന്നും ഇദ്ദേഹം വ്യക്തമാക്കി.

യുഎസ് ഏറ്റെടുക്കലിനെ എതിര്‍ക്കുന്ന ഡെന്‍മാര്‍ക്ക് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങള്‍ക്ക് മേല്‍ തീരുവ ചുമത്തുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് പുതിയ ഈ പ്രസ്താവന വന്നത്.

Advertisment