വനിതാ അത്‌ലറ്റുകളെ അധിക്ഷേപിച്ച ഒളിംപിക് കമന്റേറ്ററെ യുറോസ്പോർട് നീക്കം ചെയ്തു

New Update
dffcgvfcgfh

പാരീസ് ഒളിംപിക്‌സിൽ ശനിയാഴ്ച നടന്ന 4×100 മീറ്റർ നീന്തൽ ഫ്രീസ്റ്റൈൽ റിലേയിൽ സ്വർണം കൊയ്ത ഓസ്‌ട്രേലിയൻ വനിതാ താരങ്ങളെ കുറിച്ചു പരിഹസിച്ചു സംസാരിച്ച കമന്റേറ്റർ ബോബ് ബല്ലാർഡിനെ യുറോസ്പോർട് ഉടൻ നീക്കം ചെയ്തു."പെണ്ണുങ്ങൾ എങ്ങിനെയെന്ന് അറിയാമല്ലോ...മത്സരം കഴിഞ്ഞതേയുള്ളു, അവർ മേക്ക്അപ് ഇടുകയാണ്" എന്ന കമന്റ് തുറന്നിരുന്ന മൈക്കിലൂടെ പുറത്തു വന്നു.

Advertisment

ഞായറാഴ്ച്ച നീന്തൽ മത്സരങ്ങൾ വീണ്ടും ആരംഭിച്ചപ്പോൾ ബല്ലാർഡിനെ കണ്ടില്ല. യുറോസ്പോർട് പറഞ്ഞു: "കഴിഞ്ഞ ദിവസം രാത്രി യുറോസ്പോർട് വർത്തയ്ക്കിടയിൽ ബോബ് ബല്ലാർഡ് അനുചിതമായ അഭിപ്രായം പറഞ്ഞു. അതിനാൽ അദ്ദേഹത്തെ കമന്ററി റോസ്‌റ്ററിൽ നിന്നു ഞങ്ങൾ ഉടൻ നീക്കം ചെയ്തിരിക്കുന്നു."

ബല്ലാർഡിന്റെ കമന്റ് അതിക്രമമായെന്നു അദ്ദേഹത്തോടൊപ്പം കമന്ററി പാർട്ണറായ ലിസി സിമോൻഡ്‌സ് പറഞ്ഞു.ദീര്ഘാകാലമായി ഒളിംപിക് കമന്റേറ്റർ ആയിരുന്നു ബല്ലാർഡ്. പ്രത്യേകിച്ചു സ്വിമിങ്ങും ഡൈവിങ്ങും.

Advertisment