/sathyam/media/media_files/2025/10/27/gghv-2025-10-27-05-29-39.jpg)
ഡാളസ്: മലങ്കര മാർത്തോമാ സഭയുടെ പ്രസിദ്ധനായ സുവിശേഷകൻ ജോയി പുല്ലാട് അമേരിക്കയിലുള്ള വിവിധ സ്റ്റേറ്റുകളിൽ സുവിശേഷ പ്രസംഗം നടത്തി വരുന്നു. ഒക്ടോബർ 24 വെള്ളി 25 ശനി ദിവസങ്ങളിൽ ഡാലസിലുള്ള സെന്റ് പോൾസ് മാർത്തോമാ ചർച്ചിൽ പാരീഷ് മിഷൻ സംഘടിപ്പിച്ച സുവിശേഷ യോഗത്തിൽ ജോയ് പുല്ലാട് പ്രഭാഷണം നടത്തി.
കുടുംബ ബന്ധങ്ങൾ നശിച്ചു കൊണ്ടിരിക്കുന്ന ഇന്നത്തെ അവസ്ഥയിൽ തകർന്നു പോകാതെ ദൈവത്തിനു മുഖ്യ സ്ഥാനം നൽകി ബന്ധങ്ങൾ ദൃഢീകരിക്കേണ്ട ആവശ്യകതെ പറ്റി അദ്ദേഹം യോഗത്തിൽ സംബന്ധിച്ചവരെ ഉത്ബോധിപ്പിച്ചു.
ബൈബിളിലെ പഴയ നിയമത്തിൽ നിന്നു ശാമുവേലിന്റെ ഒന്നാം പുസ്തകത്തിൽ നിന്നും ഹന്നയുടെയും ഏലിയുടെയും ജീവിതങ്ങളെ പരാമർശിച്ചു കൊണ്ടായിരുന്നു ജോയ് പുല്ലാട് തന്റെ പ്രസംഗം നടത്തിയത്.
നർമ്മ രസം തുളുമ്പുന്ന രീതിയിൽ അവതരിപ്പിച്ച സുവിശേഷകന്റെ പ്രസംഗ ശൈലി ഏവരെയും ചിരിപ്പിച്ചു എങ്കിലും അദ്ദേഹത്തിന്റെ ഒരോ വാക്കുകളും കേൾവിക്കരുടെ ഹൃദയങ്ങളിൽ ഏറ്റെടുത്തു എന്നതാണ് സത്യം.ജോയ് പുല്ലാട് നടത്തി വരുന്ന സുവിശേഷ ഘോഷണ യാത്രയിൽ എല്ലാവിധ ആശംസകളും നേരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us