/sathyam/media/media_files/2025/11/10/c-2025-11-10-03-53-05.jpg)
വാഷിങ്ടൻ ഡി.സി: യുഎസ് പ്രസിഡന്റ്റ് ഡോണാൾഡ് ട്രംപിന്റെ ഭരണകൂടം പുറത്തിറക്കിയ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, പ്രമേഹം, ഹൃദ്രോഗം, കാൻസർ തുടങ്ങിയ ദീർഘകാല രോഗങ്ങൾ ഇനി വീസ നിഷേധിക്കാനുള്ള കാരണങ്ങളായി പരിഗണിക്കാവുന്നതാണ്. യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ നിർദ്ദേശം അനുസരിച്ച് അത്തരം രോഗാവസ്‌ഥകളുള്ള വിദേശ പൗരന്മാർ ഭാവിയിൽ പൊതു ചാർജ് ആയി മാറാനുള്ള സാധ്യതയുണ്ടെന്ന നിലപാടിലാണ് അധികാരികൾ. ഇത് യുഎസിന്റെ ആരോഗ്യ വിഭവങ്ങൾക്ക് അധികഭാരമാകുമെന്ന് ഭരണകൂടം വാദിക്കുന്നു.
മുൻപ് പ്രധാനമായും സാംക്രമിക രോഗങ്ങൾക്കും വാക്‌സീനേഷൻ ചരിത്രത്തിനുമായിരുന്നു വീസ സ്ക്രീനിങ്. എന്നാൽ പുതിയ നയം ശ്വസന, നാഡീ സംബന്ധമായ അസുഖങ്ങൾ ഉൾപ്പെടെ കൂടുതൽ രോഗാവസ്ഥകളെ പരിഗണിക്കുമെന്ന് വ്യക്തമാക്കുന്നു. അപേക്ഷകർക്ക് അവരുടെ രോഗചികിത്സയ്ക്ക് ആവശ്യമായ സാമ്പത്തിക ശേഷി തെളിയിക്കേണ്ടതുണ്ടെന്നും കുടുംബാംഗങ്ങളുടെ ആരോഗ്യാവസ്‌ഥയും വിലയിരുത്തലിൽ ഉൾപ്പെടുമെന്നും മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us