/sathyam/media/media_files/2025/12/25/x-2025-12-25-05-27-53.jpg)
ന്യൂ യോർക്ക് സ്റ്റേറ്റ് അറ്റോണി ജനറൽ സ്ഥാനത്തേക്കു മത്സരിക്കുന്ന സരിത കോമാട്ടിറെഡ്ഡിക്കു അമേരിക്കൻസ്4ഹിന്ദുസ് പിന്തുണ പ്രഖ്യാപിച്ചു.
എ4എച് ഗ്ലോബൽ പ്രസിഡന്റ് പ്രമീത് മക്കോദയ് സ്ഥാനാർഥിയുടെ വിജയങ്ങൾ എടുത്തുകാട്ടി സംസാരിച്ചു. ഹാർവാഡ് പശ്ചാത്തലമുളള, കൊളംബിയ യൂണിവേഴ്സിറ്റിയിൽ അധ്യാപന പരിചയമുളള ഏക സ്ഥാനാർഥിയാണ് കോമാട്ടിറെഡ്ഡിയെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
അമേരിക്കൻ ഹിന്ദുക്കൾ കൂടുതലായി പൊതുരംഗത്തു വരണമെന്നു എ4എച് കമ്മ്യൂണിക്കേഷൻസ് വൈസ് പ്രസിഡന്റ് ഗീത സിക്കന്ദ് പറഞ്ഞു.
ജീവിതച്ചെലവ് നിയന്ത്രിക്കുന്നതും സുരക്ഷയുമാണ് ന്യൂ യോർക്കിനു താൻ നൽകുന്ന വാഗ്ദാനങ്ങളെന്നു കോമാട്ടിറെഡ്ഡി പറഞ്ഞു. ഒരു ഐ എസ് ഭീകരൻ ഉൾപ്പെടെ നിരവധി കുറ്റവാളികളെ അറസ്റ്റ് ചെയ്ത ചരിത്രം ന്യൂ യോർക്ക് ഈസ്റ്റേൺ ഡിസ്ട്രിക്ടിൽ പ്രോസിക്യൂട്ടർ ആയിരുന്ന അവർ ഉയർത്തിക്കാട്ടി.
ഡി ഇ എയിൽ ചീഫ് ഓഫ് സ്റ്റാഫ് ആയി ചുമതല വഹിച്ചിട്ടുണ്ട്. അറ്റോണി ജനറലിന്റെ പല അവാർഡുകളും വാങ്ങി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us