Advertisment

കണ്ണുനീർ തൂകുന്ന ജീവിതാനുഭവങ്ങളിൽ കൈവിടാത്ത ദൈവീക സാന്നിധ്യം അനുഭവിച്ചറിയണം: ഡോ.യുയാകിം മാർ കൂറിലോസ്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
bghhhhgy

ഡാളസ് :ജീവിതത്തിന്റെ പ്രതിസന്ധികളുടെ മധ്യേ,കണ്ണുനീർ തൂകുന്ന ജീവിതാനുഭവങ്ങളുടെ മദ്ധ്യ കൈവിടാത്ത ക്രിസ്തുവിന്റെ സാന്നിധ്യം അനുഭവിച്ചറിയുവാൻ നമുക്ക് കഴിയണമെന്നു മാർത്തോമ്മാ സഫ്രഗൻ മെത്രാപോലിത്തയും മുൻ നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനാദിപനുമായിരുന്ന റൈറ്റ് റവ. ഡോ. യുയാകിം മാർ മാർ കൂറിലോസ് ഉദ്ബോധിപ്പിച്ചു

ദൈവീക കല്പന ലംഘിച്ചതിനാൽ ശപിക്കപ്പെട്ട ഭൂമിയിൽ(ഏതെൻ തോട്ടത്തിൽ) മറഞ്ഞു നിന്നിരുന്ന ആദ്യമാതാപിക്കളുടെ മുൻപിലാണ് ആദ്യമായി ദൈവം പ്രത്യക്ഷപ്പെട്ടതെങ്കിൽ, മരണത്തെ കീഴ്പെടുത്തി ഉയർത്തെഴുന്നേറ്റ ക്രിസ്തു ആദ്യമായി പ്രത്യക്ഷപ്പെട്ടതു കല്ലറക് മുൻപിൽ കണ്ണുനീർ തൂകി നിന്നിരുന്ന സ്ത്രീ കളുടെ മുൻപിലും പിന്നീട് ഭരണാധികാരികളെ പേടിച്ചു മാളികയിൽ വാതിൽ അടച്ചിരുന്നു ശിഷ്യൻമാർകും, തുടർന്നു നിരാശരായി എമ്മുവസിലേക്കു പോകുകയായിരുന്ന ശിഷ്യർക്കു മുന്പിലുമാണ്.

ഈ സന്ദർഭങ്ങളിലെല്ലാം ക്രിസ്തുവിനെ തിരിച്ചറിയാൻ കഴിയാതിരുന്നവരെ തന്റെ സാന്നിധ്യം ധയ് ര്യപ്പെടുത്തുന്നതായി കാണാമെന്നും തിരുമേനി പറഞ്ഞു.അതേസമയം ഉയർത്തെഴുന്നേറ്റ ക്രിസ്തു നമ്മുടെ മുൻപിൽ വെച്ചിരിക്കുന്ന വെല്ലുവിളികൾ ഏറ്റെടുക്കാൻ നാം സന്നദ്ധരാകണമെന്നും തിരുമേനി ഓർമിപ്പിച്ചു . 

ഹൂസ്റ്റണ്‍ ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്‍റർനാഷണൽ പ്രയർലെെൻ ജൂൺ 9 ചൊവാഴ്ച ഓൺലൈൻ പ്ലാറ്റുഫോമിൽ സംഘടിപ്പിച്ച 526 -മത് സമ്മേളനത്തില്‍ ഡാളസ്സിൽ നിന്നും യോഹന്നാന്റെ സുവിശേഷം ഇരുപതി ന്റെ 19 മുതൽ 23 വരെയുള്ള വാക്യങ്ങളെ ആധാരമാക്കി ധ്യാന പ്രസംഗം നടത്തുകയായിരുന്നു അമേരിക്കയിൽ ഹ്രസ്വ സന്ദർശനത്തിന് എത്തിച്ചേർന്നിരിക്കുന്ന തിരുമേനി.

റവ മാത്യു വർഗീസ്( വികാരി ന്യൂജേഴ്‌സി എംടിസി)പ്രാരംഭ പ്രാർത്ഥന നടത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അഞ്ഞൂറോളം പേർ എല്ലാ ചൊവാഴ്ചയിലും പങ്കെടുക്കുന്നവെന്നത് ദൈവാനുഗ്രഹമായി കാണുന്നുവെന്നും, സഭാവ്യത്യാസമില്ലാതെ നിരവധി ദൈവദാസന്മാർ വചനം പ്രഘോഷിച്ചു സമ്മേളനത്തെ അനുഗ്രഹിച്ചതും നന്ദിയോടെ സ്മരിക്കുന്നതായി ആമുഖപ്രസംഗത്തിൽ  സി.വി. സാമുവൽ, ഡിട്രോയിറ്റ് പറഞ്ഞു.

.ഐ പി എല്ലിന്റെ ആരംഭം മുതൽ വളരെ താല്പര്യത്തോടെ മുടങ്ങാതെ പങ്കെടുത്തു കൊണ്ടിരുന്ന അറ്റ്ലാന്റയിൽ നിന്നുള്ള ഫിലിപ്പ് അത്യാൽ ചാക്കോ (രാജു )വിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഒരു നിമിഷം മൗനം ആചരിച്ചു .ഈ ദിവസങ്ങളിൽ ജന്മദിനവും , വിവാഹ വാർഷീകവും ആഘോഷിക്കുന്ന ഐ പി എൽ അംഗങ്ങളെ അനുമോദിക്കുകയും തുടർന്ന് സ്വാഗതം ആശംസികുകയും ചെയ്തു.

വൽസ മാത്യു, ഹൂസ്റ്റൺ, മധ്യസ്ഥ പ്രാർത്ഥനക്കു നേതൃത്വം നൽകി. ജോസഫ് ടി.ജോർജ് (രാജു), ഹൂസ്റ്റൺ നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. റവ.എൻ.വൈ ജോർജ് എബ്രഹാം കല്ലൂപ്പാറയുടെ സമാപന പ്രാർത്ഥനകും. യുയാകിം മാർ കൂറിലോസ്‌ തിരുമേനിയുടെ ആശീർവാദത്തിനും ശേഷം യോഗം സമാപിച്ചു.  ടി.എ. മാത്യു, ഹൂസ്റ്റൺ നന്ദി പറഞ്ഞു. ഷിജു ജോർജ്ജ്സാങ്കേതിക പിന്തുണ നൽകി.

Advertisment

 

Advertisment