/sathyam/media/media_files/2025/10/04/gfc-2025-10-04-03-58-42.jpg)
ടെക്സസ് അവന്യുവിലെ നിർമാണത്തിലിരുന്ന ഹോളിഡേ ഇൻ ഹോട്ടലിൽ ഉണ്ടായ സ്ഫോടനത്തിൽ ആറ് തൊഴിലാളികൾക്ക് പരുക്ക്. പരുക്കേറ്റവരെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ പേർക്ക് അപകടം സംഭവിക്കാതിരുന്നത് വലിയ ഭാഗ്യമായി കണക്കാക്കുന്നുവെന്ന് ഹൂസ്റ്റൺ ഫയർ ഡിപ്പാർട്ട്‌മെന്റ് (HFD) അറിയിച്ചു.
പ്രാഥമികമായി ബോയിലറിലെ തകരാറാണ് സ്ഫോടനത്തിന് കാരണമെന്ന് കരുതിയിരുന്നുവെങ്കിലും, ടാങ്ക്‌ലെസ് വാട്ടർ ഹീറ്ററിൽ ഉണ്ടായ പ്രഷർ പ്രശ്നമാണ് പ്രകൃതിദത്ത വാതക ലൈനിലേക്ക് തീ പടരാനും തുടർന്ന് സ്ഫോടനത്തിനും കാരണമായതെന്ന് അധികൃതർ പിന്നീട് സ്ഥിരീകരിച്ചു.
വാതക സ്ഫോടനത്തിൽ ഹോട്ടലിന്റെ ജനൽചില്ലുകൾ തകരുകയും കെട്ടിടത്തിൽ തീ പടരുകയും ചെയ്തു. സംഭവത്തിൽ പൊള്ളലുകളും മുറിവുകളുമുള്ള ആറ് നിർമാണ തൊഴിലാളികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തെ തുടർന്ന് സമീപ പ്രദേശം നിയന്ത്രണത്തിലാക്കിയതായി അധികൃതർ അറിയിച്ചു. സ്ഫോടനത്തിൻ്റെ യഥാർഥ കാരണം കണ്ടെത്താനായി ആർസൺ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.