/sathyam/media/media_files/2025/09/20/ggvc-2025-09-20-06-08-55.jpg)
ജൂൺ 2നു കാണാതായ ഇന്ത്യൻ വംശജൻ നിഹാർ 'മാഴ്‌്' മേത്തയെ (22) കണ്ടതായി പല ഭാഗങ്ങളിൽ നിന്നു റിപ്പോർട്ടുകൾ വന്നതിനെ തുടർന്നു കുടുംബം സഹായം അഭ്യർത്ഥിച്ചു. സഹായിക്കുന്നവർക്ക് $10,000 കണ്ടെത്താൻ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുമുണ്ട്.
കലിഫോർണിയ ഓറഞ്ചിൽ 1440 എൻ. ഗ്ലാസൽ സ്ട്രീറ്റിലാണ് നിഹാറിനെ അവസാനമായി കണ്ടത്. ഗാർഡൻ ഗ്രോവ്, വെസ്റ്റ്മിൻസ്റ്റർ എന്നിവിടങ്ങളിൽ യുവാവിനെ കണ്ടതായി വിശ്വസനീയമായ വിവരം ലഭിച്ചിരുന്നു.
ഷിക്കാഗോയിൽ നിന്നു വിവരം കിട്ടിയപ്പോൾ ഡോക്ടർമാരായ യുവാവിന്റെ അച്ഛനും അമ്മാവനും അവിടെ പോയിരുന്നു.
കേസിൽ 43 വയസുള്ള മാനുവൽ ഷാവേസ് സമുദിയോ എന്ന മാനിയെ സംശയിക്കുന്നതായി ഓറഞ്ച് പോലീസ് പറയുന്നുണ്ട്. ഹിസ്പാനിക്കാണ് അയാൾ.
ജൂൺ 23നു നിഹാറിൻ്റെ കാറിന്റെ ദൃശ്യം കിട്ടിയിരുന്നു. ജൂൺ 12നു കാർ ഒരിടത്തു ഒരാൾ താക്കോൽ അകത്തിട്ടു പാർക്ക് ചെയ്തിട്ടു പോകുന്നതായി കാണാം.
ആറടി മൂന്നിഞ്ച് ഉയരമുള്ള നിഹാറിനു 225 പൗണ്ട് തൂക്കമുണ്ട്. എന്തെങ്കിലും വിവരം കിട്ടുന്നവർ ഓറഞ്ച് പോലീസിനെ അറിയിക്കാൻ അഭ്യർഥനയുണ്ട്.നമ്പർ 1-866-591-6950.