ഇന്ത്യൻ വിദ്യാർഥിയുടെ മരണത്തിനു കാരണം ടെക്സസ് മെഡിക്കൽ യൂണിവേഴ്സിറ്റിയെന്നു കുടുംബം

New Update
F

ടെക്സസിൽ ഇന്ത്യക്കാരനായ മെഡിക്കൽ ടെക് വിദ്യാർഥി വൈഭവ് ദുഗ്ഗൽ മരണമടയാൻ കാരണം യൂണിവേഴ്സിറ്റി സ്റ്റാഫിന്റെ പീഡനമാണെന്നു കുടുംബം ആരോപിച്ചു. കഴിഞ്ഞ ജൂലൈയിൽ ദുഗ്ഗൽ ജീവനൊടുക്കിയതു യൂണിവേഴ്സിറ്റിയുടെ നടപടി ക്രമങ്ങളിൽ ഉണ്ടായ പാളിച്ചകൾ മൂലവുമാണെന്നു കുടുംബം കുറ്റപ്പെടുത്തി.

Advertisment

ആവർത്തിച്ചുള്ള പീഡനവും ബലപ്രയോഗവും അവർ ചൂണ്ടിക്കാട്ടി.

ദുഗ്ഗലിനെതിരെ ഒരു രോഗി ഉയർത്തിയ ആരോപണം അന്വേഷിക്ക പോലും ചെയ്തില്ല. എന്നാൽ അതിന്റെ പേരിൽ പുറത്താക്കുമെന്ന് യൂണിവേഴ്സിറ്റി സ്റ്റാഫ് ഭീഷണിപ്പെടുത്തി.

ഇന്നു വരെ അവർ ഖേദം പ്രകടിപ്പിക്കയോ അനുശോചനം അറിയിക്കാൻ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്നു കുടുംബം പുറത്തിറക്കിയ വിഡിയോയിൽ പറഞ്ഞു. "സ്കൂളിലെ മികച്ച വിദ്യാർഥികളിൽ ഒരാളായിരുന്നു ദുഗ്ഗൽ."

സമാനമായ പല സംഭവങ്ങളും ഉണ്ടായത് സ്കൂൾ രേഖപ്പെടുത്തിയിട്ടില്ലെന്നും അവർ പറഞ്ഞു.

Advertisment