ഇന്ത്യയിൽ നിന്ന് കടത്തിയ പ്രശസ്‌തമായ ഫ്ലോറന്റൈൻ വജ്രം കാനഡയിലെ ബാങ്ക് ലോക്കറിൽ കണ്ടെത്തി

New Update
F

കെബെക്ക്: ചരിത്രത്തിന്റെ താളുകളിൽ മറഞ്ഞ ഒരു അമൂല്യ നിധി ഒരു നൂറ്റാണ്ടിനുശേഷം കാനഡയിലെ ഒരു ബാങ്ക് ലോക്കറിൽ കണ്ടെത്തി. ചരിത്രപ്രസിദ്ധമായ ഫ്ലോറന്റൈൻ വജ്രമാണ് കെബെക്കിലെ ബാങ്ക് ലോക്കറിൽ നിന്ന് കണ്ടെത്തിയത്. ഓസ്ട്രിയൻ സാമ്രാജ്യത്തിലെ അവസാന രാജാവായിരുന്ന ചാൾസ് ഒന്നാമന്റെ ഭാര്യ സിറ്റയാണ് ഈ അമൂല്യ വജ്രം രഹസ്യമായി ഇവിടെ സൂക്ഷിച്ചത്.

Advertisment

ചാൾസ് ഒന്നാമൻ രാജാറ 100 വർഷം പൂർത്തിയാകുന്നതുവരെ വജ്റം പുറത്തെടുക്കരുതെന്ന് സീറ്റ തന്റെ മക്കൾക്ക് കർശന നിർദേശം നൽകിയിരുന്നു. ഈ നിബന്ധനയുടെ കാലയളവ് അടുത്തിടെ പൂർത്തിയായതിനെത്തുടർന്ന്.

രാജകുടുംബത്തിലെ നിലവിലെ അംഗങ്ങൾ ലോക്കർ തുറന്ന് വജ്റം പുറത്തെടുത്ത് പരിശോധിച്ചു. ഇതോടെയാണ് ഫ്ലോറന്റൈൻ വജ്റത്തിന്റെ അപ്രത്യക്ഷമാകലിന് തിരശീല വീണത്.

ഫ്ലോറന്റൈൻ വജ്റത്തിന് ആയിരം വർഷങ്ങളുടെ ചരിത്രമുണ്ട്. തെലങ്കാനയിലെ ഗോൽഖൊണ്ട ഖനിയിൽ നിന്നാണ് ഈ വജ്രം ഖനനം ചെയ്തെടുത്തത് . ഇന്ത്യയിൽ വിജയ സാമാജ്യത്തിലെ രാജാവിന്റെ കൈയിലായിരുന്നു ആദ്യം ഈ വജ്രം ഉണ്ടായിരുന്നത് . പിന്നീട് ഗോവയിലെ പോർച്ചുഗീസ് ഗവർണരായ ലുഡോവിക് കാസ്ട്രോ ഇത് സ്വന്തമാക്കി. പല കൈകൾ മറിഞ്ഞ വജ്രം ഫ്രാൻസിലെ ഡ്യൂക്കായ ചാൾസ് ദ ബോൾഡിന്റെ കൈവശമെത്തി.

1477 ൽ നാൻസി യുദ്ധത്തിൽ ചാൾസ് കൊല്ലപ്പെട്ടശേഷം വജ്രം ഇറ്റലിയിലെയും ഫ്രാൻസിലെയും പല രാജാക്കന്മാരിലൂടെ കൈമാറ്റം ചെയ്യപ്പെട്ടു. ഒടുവിൽ ഇത് ഓസ്ട്രിയയിലെ മരിയ തെരേസ ചക്രവർത്തിനിയുടെ സ്വന്തമായി. ഒന്നാം ലോകമഹായുദ്ധത്തിന്റെ ഫലമായി ഓസ്ട്രിയൻ സാമ്രാജ്യം തകരുകയും 1918 ൽ രാജവാഴ്ച അവസാനിക്കുകയും ചെയ്‌ ഘട്ടത്തിലാണ് വജ്രം അപ്രത്യക്ഷമായത്.

സാമ്രാജ്യം തകരുന്നതിനിടെ, ചാൾസ് ഒന്നാമന്റെ നിർദേശപ്രകാരം അനന്തരാവകാശികൾ ഈ അമൂല്യനിധി സ്വിറ്റ്സർലൻഡിലേക്ക് കടത്തി. അതിനുശേഷം വജ്റത്തിന് എന്തുസംഭവിച്ചു എന്നതിനെക്കുറിച്ച്ലോകത്തിന് ഒരു വിവരവും ലഭിച്ചിരുന്നില്ല. ഒരു നൂറ്റാണ്ടിലേറെയായി ലോകത്തിനു മുന്നിൽ അജ്ഞാതമായിരുന്ന വജ്രം ബാങ്ക് ലോക്കറിൽനിന്ന് കണ്ടെത്തിയ സംഭവം ലോകമെമ്പാടുമുള്ള ചരിത്ര പ്രേമികൾക്ക് വലിയ ആവേശമാണ് നൽകിയിരിക്കുന്നത്. വജ്രം ഇനി എന്തു ചെയ്യുമെന്ന കാര്യത്തിൽ രാജകുടുംബം ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

Advertisment