/sathyam/media/media_files/2025/11/22/v-2025-11-22-04-55-07.jpg)
വാഷിങ്ടൺ: സമ്പന്നരായ ആളുകൾക്ക് വൻ തുക മുടക്കിയാൽ അമെരിക്കയിൽ അതിവേഗം സ്ഥിരതാമസം ഉറപ്പാക്കാനുള്ള ഗോൾഡ് കാർഡ് പദ്ധതി നടപടികൾ വേഗത്തിലാക്കുന്നു. ഇതിന്റെ ഭാഗമായി ഗോൾഡ് കാർഡിന്റെ അപേക്ഷാ ഫോമായ ഐ-140 ജിയുടെ കരട് രൂപം സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് പരിശോധനയ്ക്കായി സമർപ്പിച്ചു.
പ്രസിഡന്റ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഓഫീസിനു കീഴിലുള്ള മാനെജ്മെന്റ് ആൻഡ് ബജറ്റ് ഓഫീസിലാണ് പരിശോധനയ്ക്കായി അയച്ചത്. ഗോൾഡ് കാർഡിനായി അപേക്ഷിക്കുന്നവർ ഒരു മില്യൺ അമെരിക്കൻ ഡോളറാണ് യുഎസ് ട്രഷറിയിൽ അടയ്ക്കേണ്ടത്.
കോർപറേറ്റ് അല്ലെങ്കിൽ കമ്പനികൾ സ്പോൺസർ ചെയ്യുന്ന അപേക്ഷകൾക്ക് രണ്ട് മില്യൺ യുഎസ് ഡോളർ സംഭാവന നൽകണം. അപേക്ഷാ ഫീസ് 15,000 യുഎസ് ഡോളർ ആയിരിക്കും.
ഗോൾഡ് കാർഡ് അപേക്ഷകർക്ക് അമേരിക്കയിൽ സ്ഥിരതാമസത്തിന് യോഗ്യത ഉണ്ടായിരിക്കണം. കൂടാതെ, അമേരിക്കയിലേക്ക് പ്രവേശിക്കാൻ അനുവാദമുള്ളവരും ആയിരിക്കണം. അപേക്ഷകർക്ക് ഇബി-1 അല്ലെങ്കിൽ ഇബി-2 വിസ വിഭാഗത്തിലാകും സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കുക. ഇതുസംബന്ധിച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി ആണ് തീരുമാനമെടുക്കുക. അപേക്ഷകർക്ക് മറ്റ് സ്ഥിരതാമസക്കാരെയും പൗരന്മാരെയും പോലെ തന്നെ പരിഗണന ലഭിക്കും. അതേസമയം ദേശീയ സുരക്ഷാപരമായ കാരണങ്ങളോ മറ്റ് അപകടങ്ങളോ ഉണ്ടായാൽ ഗോൾഡ് കാർഡ് റദ്ദാക്കാൻ സാധ്യതയുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us