യുഎസ് കമ്പനിയുടെ ഇന്ത്യൻ സി ഇ ഒയെ മയാമി എയർപോർട്ടിൽ എഫ് ബി ഐ തടഞ്ഞു

New Update
V

ആധ്യാത്മിക വിദ്യാഭ്യാസം നൽകുന്ന മൈൻഡ് വാലി കമ്പനിയുടെ ഇന്ത്യൻ വംശജനായ സി ഇ ഓ: വിഷെൻ ലാഖിയാനിയെ മയാമി വിമാനത്താവളത്തിൽ എഫ് ബി ഐ തടഞ്ഞെന്നു പരാതി.

Advertisment

അസാധാരണ മികവുള്ളവർക്കു നൽകുന്ന ഒ-1 വിസയുള്ള ലാഖിയാനിയോട് വാട്ട്സാപ് നമ്പറും സോഷ്യൽ മീഡിയ പ്രൊഫൈലുകളും പങ്കുവയ്ക്കാൻ ആവശ്യപ്പെട്ടുവെന്നു അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

വംശവെറിയാണ് ഇതിനു "യുഎസ് രാഷ്ട്രീയക്കാർ കാരണം," ലാഖിയാനി കുറിച്ചു. ഇപ്പോൾ ഭയമാകുന്നു. "യുഎസിലേക്ക് യാത്ര ചെയ്യാൻ

"അമേരിക്കയിൽ ഇപ്പോൾ സംഭവിക്കുന്നത് ഭ്രാന്താണ്,അടുത്ത തിരഞ്ഞെടുപ്പിനു കാത്തിരിക്കാൻ പോലും കഴിയുന്നില്ല. ഭീതി വിതയ്ക്കുക, വംശവെറി പ്രചരിപ്പിക്കുക, ഇതൊക്കെ ചെയ്യുന്നവർ ഒരു രാജ്യത്തെ മഹത്തരമാക്കേണ്ടത് എങ്ങിനെയാണെന്നു ഒരു ആശയം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരാണ്."

ലോകമൊട്ടാകെ 230 ജീവനക്കാരുള്ള ഒരു അമേരിക്കൻ സ്ഥാപനത്തിന്റെ സി ഇ ഓ ആണ് താനെന്നും 22 വർഷമായി നികുതി നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisment