യു എസിൽ 5,000~ ഫ്ലൈറ്റുകൾ സർക്കാർ സ്തംഭനം മൂലം റദ്ദാക്കുക,യോ വൈകുകയോ ചെയ്തെന്നു എഫ് എ എ

New Update
B

യുഎസ് സർക്കാർ സ്‌തംഭനം തുടരവേ വെള്ളിയാഴ്ച്ച 5,000ലേറെ ഫ്ലൈറ്റുകൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തെന്നു എഫ് എ എ വൃത്തങ്ങൾ അറിയിച്ചു. രാജ്യത്തെ 40 വിമാനത്താവളങ്ങളിൽ ആഭ്യന്തര സർവീസുകൾ താറുമാറായി.

Advertisment

ജീവനക്കാർക്കു ശമ്പളം നൽകാൻ കഴിയാത്തതിനാൽ അറ്റ്ലാന്റ്, ഡെൻവർ, നുവാർക്ക്, ഷിക്കാഗോ, ഹ്യൂസ്റ്റൺ, ലോസ് ഏഞ്ജലസ് തുടങ്ങിയ പ്രമുഖ വിമാനത്താവളങ്ങൾ ഉൾപ്പെടെ ജോലിക്കാർ ഇല്ലാത്ത സ്ഥിതിയിലാണ്. എയർ ട്രാഫിക് കൺട്രോളിലാണ് ഏറ്റവും വലിയ പ്രശ്നം. ശമ്പളം കിട്ടാത്ത കൺട്രോളേഴ്സ് അവധിയിൽ പോവുകയോ രോഗമാണെന്ന് അറിയിക്കയോ ചെയ്തു ഹാജരാവാതെ ഇരിക്കയാണ്.

യുഎസ് കോൺഗ്രസ് ഫണ്ടിംഗ് ബിൽ പാസാക്കിയില്ലെങ്കിൽ 20% വിമാനങ്ങൾ പറക്കില്ലെന്നു ട്രാൻസ്പോർട്ടേഷൻ സെക്രട്ടറി ഷോൺ ഡഫി പറഞ്ഞു. "യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കഴിവതെല്ലാം ചെയ്യുന്നുണ്ട്. അക്കാര്യത്തിൽ വിട്ടു വീഴ്ച്ച ചെയ്യാനാവില്ല."

അമേരിക്കൻ എയർലൈൻസ് വാരാന്ത്യത്തിൽ 220 ഫ്ലൈറ്റുകളെങ്കിലും റദ്ദാക്കുമെന്ന് അറിയിച്ചു. ഡെൽറ്റ 173 ഫ്ലൈറ്റുകൾ റദ്ദാക്കി, യുണൈറ്റഡ് 184 ഫ്ലൈറ്റുകളൂം.

വാഷിംഗ്‌ടൺ റൊണാൾഡ് റെയ്ഗൻ എയർപോർട്ടിൽ വെള്ളിയാഴ്ച്ച ഫ്ലൈറ്റുകൾ വൈകിയത് ശരാശരി നാലു മണിക്കൂറായിരുന്നു.

Advertisment