Advertisment

വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ ഫിലഡല്‍ഫിയ ജര്‍മ്മന്‍ടൗണ്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ 13ാം വര്‍ഷത്തിലേക്ക്

New Update
hgjhiui

ഫിലഡല്‍ഫിയ: പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രവും മൈനര്‍ ബസിലിക്കയുമായ ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ ഷ്രൈനിലേക്ക് എട്ടുനോമ്പിനോടനുബന്ധിച്ച് ആണ്ടുതോറും നടത്തിവരുന്ന പ്രാര്‍ത്ഥനാപൂര്‍ണമായ മരിയന്‍തീര്‍ത്ഥാടനവും വേളാങ്കണ്ണിമാതാവിന്റെ തിരുനാളും 2024 സെപ്റ്റംബര്‍ 7 ശനിയാഴ്ച്ച ആഘോഷിക്കപ്പെടുന്നു.. ജര്‍മ്മന്‍ടൗണിന് തിലകമായി നിലകൊള്ളു മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ തുടര്‍ച്ചയായി ഇതു പതിമൂന്നാം വര്‍ഷമാണ് വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ ഭക്തിപൂര്‍വം ആഘോഷിക്കപ്പെടുത്. വിവിധ ഇന്‍ഡ്യന്‍ ക്രൈസ്തവസമൂഹങ്ങളുടെയും, ഫിലാഡല്‍ഫിയാ സീറോമലബാര്‍ ഫൊറോനാപള്ളിയുടെയും സഹകരണത്തോടെ മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രമാണ് തിരുനാളിന് നേതൃത്വം നല്‍കുന്നത്.



സെപ്റ്റംബര്‍ 7 ശനിയാഴ്ച്ച വൈകുന്നേരം നാലുമണിമുതല്‍ ആരംഭിക്കുന്ന തിരുനാള്‍ കര്‍മ്മങ്ങളിലേക്ക് എല്ലാ മരിയഭക്തരെയും വിശ്വാസികളെയും സെന്‍ട്രല്‍ അസോസിയേഷന്‍ ഓഫ് മിറാക്കുലസ് മെഡല്‍ ഷ്രൈന്‍ റെക്ടര്‍ ഫാ. തിമോത്തി ലയസ്, സീറോമലബാര്‍പള്ളി വികാരി റവ. ഡോ. ജോര്‍ജ് ദാനവേലില്‍, കൈക്കാരന്മാര്‍ എിവര്‍ സംയുക്തമായി ക്ഷണിക്കുന്നു.



കിഴക്കിന്റെ ലൂര്‍ദ് എറിയപ്പെടു വേളാങ്കണ്ണിയിലെ ആരോഗ്യമാതാവിന്റെ തിരുസ്വരൂപം 2012 സെപ്റ്റംബര്‍ എട്ടിനാണ് ഫിലഡല്‍ഫിയാ ജര്‍മ്മന്‍ടൗ മിറാക്കുലസ് മെഡല്‍ ഷ്രൈനില്‍ ആശീര്‍വദിച്ചു പ്രതിഷ്ഠിക്കപ്പെട്ടത്. അന്നുമുതല്‍ ഒരു വ്യാഴവട്ടക്കാലമായി മുടക്കം വരാതെ എല്ലാ വര്‍ഷങ്ങളിലും ഈ തിരുനാള്‍ ആഘോഷമായി നടത്തിവരുന്നത്. മൈനര്‍ ബസിലിക്കയായി ഉയര്‍ത്തപ്പെട്ടതിനുശേഷം ഇതു രണ്ടാം തവണയാണ് വേളാങ്കണ്ണിമാതാവിന്റെ തിരുനാള്‍ ആഘോഷിക്കുന്നത്.



എല്ലാ തിങ്കളാഴ്ച്ച ദിവസങ്ങളിലും ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ ഷ്രൈനില്‍ രാവിലെ മുതല്‍ വൈകിട്ടു വരെ വിവിധ സമയങ്ങളില്‍ നടക്കുന്ന വി. കുര്‍ബാനയിലും, നൊവേനയിലും മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് മരിയഭക്തര്‍ പങ്കെടുക്കാറുണ്ട്.



മിറാക്കുലസ് മെഡല്‍ നൊവേന, ആഘോഷമായ തിരുനാള്‍ കുര്‍ബാന, വേളാങ്കണ്ണി മാതാവിന്റെ നൊവേന, വേളാങ്കണ്ണി മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണം, വിവിധ ഇന്‍ഡ്യന്‍ ഭാഷകളിലുള്ള ജപമാലപ്രാര്‍ത്ഥന, തിരുസ്വരൂപം വണങ്ങി നേര്‍ച്ചസമര്‍പ്പണം എന്നിവയാണ് തിരുനാള്‍ ദിവസത്തെ തിരുക്കര്‍മ്മങ്ങള്‍.



സീറോമലബാര്‍ പള്ളി വികാരി റവ. ഡോ. ജോര്‍ജ് ദാനവേലില്‍, റവ. ഫാ. സിമ്മി തോമസ് (സെ. ജോര്‍ജ് സീറോമലബാര്‍, പാറ്റേഴ്‌സ, ന്യൂജേഴ്‌സി), റവ. ഫാ. വര്‍ഗീസ് സ്രാംബിക്കല്‍ വി. സി. (ചാപ്ലൈന്‍, കൂപ്പര്‍ ഹോസ്പിറ്റല്‍, കാംഡന്‍, ന്യൂജേഴ്‌സി), റവ. ജോ കെറ്റില്‍ബര്‍ഗര്‍ സി. എം. (സെന്‍ട്രല്‍ അസോസിയേഷന്‍ ഓഫ് മിറാക്കുലസ് മെഡല്‍ ഷ്രൈന്‍) എന്നിവര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം വഹിക്കും.



സീറോമലബാര്‍ ഇടവകയും, വിവിധ ഇന്ത്യന്‍ ക്രൈസ്തവരും ഒന്നുചേര്‍ന്ന് നടത്തുന്ന ഈ തിരുനാളില്‍ പങ്കെടുത്ത് ആരോഗ്യമാതാവിന്റെ അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ മരിയഭക്തര്‍ക്ക് സുവര്‍ണാവസരം. ഇന്ത്യന്‍ അമേരിക്കന്‍ ക്രൈസ്തവ വിശ്വാസപാരമ്പര്യത്തിന്റെയും, പൈതൃകത്തിന്റെയും, മരിയന്‍ ഭക്തിയുടെയും അത്യപൂര്‍വമായ ഈ കൂടിവരവിലേക്ക് ജാതിമതഭേദമെന്യേ എല്ലാവര്‍ക്കും സ്വാഗതം.



സീറോമലബാര്‍ ഇടവകവികാരി റവ. ജോര്‍ജ് ദാനവേലില്‍, കൈക്കാരന്മാരായ കൈക്കാരന്മാരായ സജി സെബാസ്റ്റ്യന്‍, ജോജി ചെറുവേലില്‍, ജോസ് തോമസ് (തിരുനാള്‍ കോര്‍ഡിനേറ്റര്‍), പോളച്ചന്‍ വറീദ്, ജെറി കുരുവിള, സെക്രട്ടറി ടോം പാറ്റാനിയില്‍ എന്നിവരുടെ നേതൃത്വത്തില്‍ പാരിഷ് കൗസില്‍ അംഗങ്ങള്‍, ഭക്തസംഘടനകള്‍, മതബോധനസ്‌കൂള്‍ എന്നിവ തിരുനാളിന്റെ ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു.

Advertisment