ലോസാഞ്ചലസില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷം. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമധേയത്തിലുള്ള ലോസാഞ്ചലസ് സെയിന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ വിശുദ്ധയുടെ തിരുനാള്‍ ജൂലൈ 18 മുതല്‍ 28 വരെ ഭക്തിആദരപൂര്‍വ്വം കൊണ്ടാടുകയാണ് ജൂലൈ 18 ന് ആഘോഷമായ തിരുനാള്‍ കൊടി കയറ്റത്തിന് ശേഷം ഇടവക വികാരി ഫാദര്‍ ജെയിംസ് നിരപ്പേലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും നൊവേനയും അര്‍പ്പിക്കപ്പെടും.
അന്നേദിവസം ഇടവകയിലെ മരിച്ച വിശ്വാസികള്‍ക്കു വേണ്ടിയായിരിക്കും കുര്‍ബാന അര്‍പ്പിക്കപ്പെടുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയും ഉദ്ദിഷ്ട കാര്യങ്ങള്‍ക്കായുള്ള നൊവേനയും ഉണ്ടായിരിക്കുന്നതാണ്. ഈ ദിവസങ്ങളില്‍ ഫാദര്‍ ഷിന്റോ സെബാസ്റ്റ്യന്‍, ഫാദര്‍ ബിനോയ് നരമംഗലത്ത്, ഫാദര്‍ ബിബിന്‍ എടശ്ശേരി, ഫാദര്‍ ദേവസി പൈനാടത്ത്, ഫാദര്‍ ഷിജു മോന്‍ തോട്ടപ്പുറത്ത്, ഫാദര്‍ ദിലീപ് സെബാസ്റ്റ്യന്‍, ഫാദര്‍ ജിജോ ജോസഫ് എന്നീ വൈദികര്‍ വിശുദ്ധ കുര്‍ബാനയ്ക്കും നൊവേനക്കും മുഖ്യകാര്‍മികത്വം വഹിക്കുന്നതായിരിക്കും.
പ്രധാന തിരുനാളിന്റെ ഒന്നാം ദിവസമായ ജൂലൈ 26 ശനിയാഴ്ച ഫാദര്‍ അഖില്‍ തോമസ് പച്ചിക്കരയുടെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ പാട്ടുകുര്‍ബാനയും, നൊവേനയും അതേത്തുടര്‍ന്ന് സ്നേഹവിരുന്നും യുവജനങ്ങളുടെ കലാപരിപാടിയും ഉണ്ടായിരിക്കുന്നതാണ്.
അന്നേദിവസം തന്നെ പ്രോഡിഗ്വല്‍ മ്യൂസിക് നയിക്കുന്ന സംഗീതവിരുന്ന് തിരുനാളിന് കൂടുതല്‍ മികവേകുന്നു. പിറ്റേന്ന് ജൂലൈ 27 ഞായര്‍ ആണ് പ്രധാന തിരുനാളിന്റെ രണ്ടാം ദിവസം. ഫൊറാന വികാരി ഫാദര്‍ ക്രിസ്റ്റി പറമ്പ് കാട്ടില്‍ ആയിരിക്കും അന്നത്തെ ആഘോഷമായ കുര്‍ബാനയുടെയും ലദീഞ്ഞിന്റെയും മുഖ്യകാര്‍മികന്‍. തുടര്‍ന്നുള്ള വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ രൂപവും വഹിച്ചുള്ള പ്രദക്ഷിണം തിരുനാളിന്റെ മുഖ്യാകര്‍ഷണമായിരിക്കും. ചെണ്ടമേളവും സ്നേഹവിരുന്നും തുടര്‍ന്നുണ്ടാകും. ജൂലൈ 28ന് വിശുദ്ധ കുര്‍ബാനയുടെ അനുബന്ധിച്ച് കൊടിയിറങ്ങുന്നതോടുകൂടി ഈ വര്‍ഷത്തെ തിരുനാള്‍ സമാപിക്കുകയാണ്.
തിരുനാളില്‍ പങ്കുചേരാനും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മാധ്യസ്ഥം വഴി ദൈവാനുഗ്രഹം കൈക്കൊള്ളാനും ഇടവകാവികാരി ഫാദര്‍ ജെയിംസ് നിരപ്പേല്‍, ട്രസ്റ്റിമാരായ ഷാജി മറ്റപ്പള്ളി, ജോജോ ജോസ്, തിരുനാള്‍ കണ്‍വീനര്‍ ഷെല്ലി മേച്ചേരി എന്നിവര്‍ എല്ലാവരെയും സാദരം ക്ഷണിക്കുന്നു.