ഫ്ലോറിഡയിലെ കുടിയേറ്റക്കാരുടെ തടവറ അടച്ചു പൂട്ടാൻ ഫെഡറൽ കോടതി ഉത്തരവിട്ടു

New Update
Hhh

ഫ്ലോറിഡ എവർഗ്ലേഡ്‌സിൽ കുടിയേറ്റക്കാരെ തടഞ്ഞു വയ്ക്കുന്ന അലിഗേറ്റർ ആൾക്കട്രാസ് എന്ന കേന്ദ്രത്തിലേക്ക് ഇനി ആരെയും അയക്കരുതെന്നു ട്രംപ് ഭരണകൂടത്തിനു ഫെഡറൽ കോടതി ഉത്തരവ് നൽകി. 

Advertisment

നിലവിൽ അവിടെ തടവിലുള്ളവരെ 60 ദിവസത്തിനുള്ളിൽ അവിടന്നു നീക്കണമെന്നും മയാമി ഫെഡറൽ ഡിസ്‌ട്രിക്‌ട് കോർട്ട് ജഡ്‌ജ്‌ കാത്‌ലീൻ എം. വില്യംസ് ഉത്തരവിൽ പറയുന്നു. അവിടന്നു വേലിക്കെട്ടുകളും വെളിച്ചവും പവർ ജനറേറ്ററുകളും നീക്കം ചെയ്യണം. പുതുതായി നിർമാണ പ്രവർത്തനങ്ങൾ നടത്താനും പാടില്ല.

അപ്പീൽ പോകുമെന്നു ഭരണകൂടം അറിയിച്ചു. ഐ സി ഇ അറസ്റ്റ് ചെയ്യുന്ന അനധികൃത കുടിയേറ്റക്കാരെ അടച്ചിടാൻ രാജ്യത്തു ആദ്യമായി സർക്കാർ ഉടമയിൽ തുറന്ന കേന്ദ്രമാണിത്. ദുരിതപൂർണമായ താമസമാണ് അവിടെ പരാതികൾ ഉയർത്തിയത്.

തടവറ ഒരുക്കും മുൻപ് യാതൊരു പരിസ്ഥിതി പഠനവും ഇവിടെ നടത്തിയില്ലെന്നു ജഡ്‌ജ്‌ ചൂണ്ടിക്കാട്ടി. ഫെഡറൽ, സംസ്ഥാന ഗവൺമെന്റുകൾ ഇക്കാര്യത്തിൽ കുറ്റക്കാരാണ്.  

മേഖലയിൽ ജീവിക്കുന്ന മൈക്കോസുക്കി ഗോത്രവർഗക്കാരും പരിസ്ഥിതി വാദികളും ആവശ്യപ്പെട്ട പ്രാഥമിക ഇൻജന്ക്ഷൻ ജഡ്‌ജ്‌ അനുവദിച്ചു. മേഖലയിൽ കുടിവെള്ളം പോലും മുട്ടിക്കുന്ന ഭീഷണി ഈ തടവറ ഉയർത്തുന്നുണ്ടെന്നു ജഡ്‌ജ്‌ കണ്ടെത്തി.

Advertisment