New Update
/sathyam/media/media_files/2025/12/26/f-2025-12-26-04-15-21.jpg)
എച്-1 ബി വിസ അപേക്ഷകർ $100,000 ഫീ കെട്ടണം എന്ന വ്യവസ്ഥ നടപ്പാക്കാൻ പ്രസിഡന്റ് ട്രംപിന് അധികാരമുണ്ടെന്നു യുഎസ് ഡിസ്ട്രിക്ട് ജഡ്ജ് ബെറിൽ ഹോവൽ തീർപ്പു കൽപിച്ചു. യുഎസ് ചേംബർ ഓഫ് കോമേഴ്സ് ഉൾപ്പെടെ ഏതാനും പേരുടെ പരാതികൾ തള്ളിയാണ് കോടതി ഈ വിധി നൽകിയത്.
Advertisment
അങ്ങിനെയൊരു ചട്ടം കൊണ്ടുവരാൻ ട്രംപിന് അധികാരമില്ലെന്ന വാദം കോടതി തള്ളിക്കളഞ്ഞു. കോൺഗ്രസ് നൽകിയ വിശാലമായ അധികാരങ്ങൾ പ്രസിഡന്റിന് ഉപയോഗിക്കാം.
മറ്റു നിയമപോരാട്ടങ്ങൾ നടക്കുമ്പോഴും ചട്ടം നടപ്പാക്കാൻ ഭരണകൂടത്തിന് ഇതോടെ അനുമതിയായി. ചേംബർ ഓഫ് കോമേഴ്സിന് അപ്പീൽ പോകാം.
20 ഡെമോക്രാറ്റിക് സംസ്ഥാനങ്ങളും ഏതാനും യൂണിയനുകളും നൽകിയ പരാതികളിൽ വാദം തുടരുന്നുണ്ട്. ട്രംപിന്റെ ഉത്തരവ് മറ്റൊരു കോടതി തടയാനുള്ള സാധ്യതയുമുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us