പലിശ നിരക്കുകളിൽ മാറ്റമില്ലെന്ന് ഫെഡറൽ റിസർവ് തുടർച്ചയായി അഞ്ചാം തവണ പ്രഖ്യാപിച്ചു

New Update
Hgvfg

ഫെഡറൽ റിസർവ് പലിശ നിരക്കുകളിൽ മാറ്റമില്ലെന്ന് ബുധനാഴ്ച്ച അഞ്ചാം തവണ തുടർച്ചയായി പ്രഖ്യാപിച്ചു. നിരക്കുകൾ കുറയ്ക്കാൻ ഇടയുണ്ടെന്ന പ്രതീക്ഷയ്ക്കിടയിലാണ് 4.25-4.50% തുടരുമെന്ന പ്രഖ്യാപനം വന്നത്.

Advertisment

കഴിഞ്ഞ ഡിസംബറിൽ പ്രഖ്യാപിച്ച നിരക്ക് തുടരുന്നതിനോട് ബോർഡിൽ ക്രിസ്റ്റഫർ ജെ. വാലർ, മൈക്കൽ ബോവ്മാൻ എന്നീ അംഗങ്ങൾ വിയോജിച്ചന്നാണ് റിപ്പോർട്ട്. പ്രസിഡന്റ് ട്രംപ് നിയമിച്ച അംഗങ്ങളാണിവർ. കാൽ ശതമാനം കുറയ്ക്കണം എന്നായിരുന്നു അവരുടെ ആവശ്യം.  

സെപ്റ്റംബറിൽ വെട്ടിക്കുറയ്ക്കൽ ഉണ്ടാവുമോ എന്നു ചോദിച്ചപ്പോൾ ഫെഡ് ചെയർ ജെറോം പവൽ പറഞ്ഞത് അക്കാര്യം സെപ്റ്റംബർ മധ്യത്തിനു മുൻപ് പുറത്തു വരാനുള്ള ഡാറ്റയെ ആശ്രയിച്ചിരിക്കും എന്നാണ്.

Advertisment