Advertisment

അറ്റ്ലാന്റയുടെ ചരിത്രത്തില്‍ ആദ്യമായി മിന്നല്‍ പ്രളയ മുന്നറിയിപ്പ്

New Update
bvhgvugjbgh

അറ്റ്ലാന്‍റ: ഫ്ളോറിഡയില്‍ കനത്ത നാശം വിതച്ച ഹെലന്‍ ചുഴലിക്കാറ്റ് 500 കിലോമീറ്ററിലധികം അകലെയുള്ള അറ്റ്ലാന്‍റയിലേക്കും വ്യാപിച്ചു. ജോര്‍ജിയ സംസ്ഥാനത്തെ അറ്റ്ലാന്‍റ നഗരത്തില്‍ ചരിത്രത്തിലാദ്യമായി മിന്നല്‍പ്രളയ മുന്നറിയിപ്പ് നല്‍കി.

ഇനിയൊരു അറിയിപ്പുണ്ടാകും വരെ യാത്രകള്‍ ഒഴിവാക്കണമെന്നും വാഹനങ്ങള്‍ പുറത്തിരക്കരുതെന്നും മുന്നറിയിപ്പിലുണ്ട്.

കഴിഞ്ഞ മൂന്നു ദിവസമായി അറ്റ്ലാന്‍റയില്‍ കനത്ത മഴയാണ്. നിരവധി റോഡുകളും കെട്ടിടങ്ങളും വെള്ളത്തിനടിയിലായി. നിരവധി സേനയെ മാറ്റിപ്പാര്‍പ്പിച്ചു.

Advertisment