ആദ്യ ഇന്ത്യൻ വംശജൻ ന്യൂയോർക് പോലീസ് ഇൻസ്‌പെക്ടർ

New Update
Fffvvv

ന്യൂയോർക് : ആദ്യമായി ഒരു ഇന്ത്യൻ വംശജൻ ഷിബു മധുവിനു ന്യൂയോർക് പോലീസ്‌ ഇൻസ്പെക്റ്റർ സ്ഥാനം ലഭിച്ചു. ആലപ്പുഴ ജില്ലയിൽ ചെന്നിത്തല ചെറുകോൽ വെന്നിയിൽ കുടുംബാംഗം മധു ,ലതാ (ന്യൂയോർക് )ദമ്പതികളുടെ മൂത്ത മകനാണ് ഷിബു മധു. ഭാര്യ കരോളിൻ മക്കൾ ആൻഡ്രൂ ,നിക്കോൾ. സഹോദരി ഷീബാ മധു (ന്യൂയോർക് ).

Advertisment

പെൺസിൽവാനിയ യൂണിവേഴ്സിറ്റി പഠനത്തിന് ശേഷം അസ്പെൻ യൂണിവേഴ്സിറ്റിയിൽ നിന്നും ക്രിമിനൽ ജസ്റ്റിസിൽ ബിരുദം നേടി. തന്റെ പാഷൻ സാധികുന്നതിനു 2007ൽ  എൻവൈപിഡിയിൽ പോലീസ് ഓഫീസർപദവിയിൽ സേവനം ആരംഭിച്ചു. 2013ൽ സെർജെന്റ്, 2016 ൽ ലെഫ്റ്റനെന്റ് 2018 ക്യാപ്റ്റൻ 2021 ൽ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ എന്നി നിലകലിൽ പ്രവർത്തിച്ചു . 

വൈക്കം സത്യാഗ്രഹത്തിൽ ആദ്യം അറസ്റ്റുവരിച്ച വെന്നിയിൽ ഗോവിന്ദ പണിക്കരുടെ കൊച്ചുമകൻ മധു വിന്റെ പുത്രൻ ആണ് ഷിബു മധു . ന്യൂയോർക് പ്രവാസി സമൂഹം ഷിബുവിന് ‌ലഭിച്ച പദവിയിൽ സന്തോഷം രേഖപ്പെടുത്തി .

Advertisment