ഇതാദ്യം: യുഎസ് പ്രഥമവനിത യുഎൻ സെക്യൂരിറ്റി കൗൺസിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു

New Update
D

യുഎൻ സെക്യൂരിറ്റി കൗൺസിലിൽ ഇതാദ്യമായി ഒരു യുഎസ് പ്രസിഡന്റിന്റെ ഭാര്യ അധ്യക്ഷത വഹിച്ചു. യുഎസ് കൗൺസിലിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെയാണ് മെലാനിയാ ട്രംപ് ആ ചുമതല വഹിച്ചത്.

Advertisment

കുട്ടികൾക്കു വിദ്യാഭ്യാസത്തിനുള്ള അവകാശം ഉറപ്പാക്കണമെന്നു മെലാനിയാ ആഹ്വാനം ചെയ്തതു പക്ഷെ ഇറാനിലെ മിനാബ് സ്കൂളിൽ യുഎസ്-ഇസ്രയേലി സംയുക്ത ആക്രമണത്തിൽ 180 പെൺകുട്ടികൾ മരിച്ചതിനു പിന്നാലെയാണ്.

മെലാനിയ നയിച്ച യോഗത്തിന്റെ വിഷയം തന്നെ ' ചിൽഡ്രൻ, ടെക്നോളജി ആൻഡ് എഡ്യൂക്കേഷൻ ഇൻ കോൺഫ്ലിക്ട്' എന്നതായിരുന്നു. "യുഎസ് ലോകമെമ്പാടുമുള്ള കുട്ടികൾക്കു വേണ്ടിയാണ് നിലകൊള്ളുന്നത്," അവർ പറഞ്ഞു. "നിങ്ങൾക്കു വൈകാതെ സമാധാനം ഉണ്ടാവുമെന്നു ഞാൻ ആഗ്രഹിക്കുന്നു."

ലോകം ഒരൊറ്റ ഡിജിറ്റൽ നേഷൻ-സ്റ്റേറ്റ് ആവണം എന്നു പ്രഥമവനിത പറഞ്ഞു. അതു സാധ്യമാക്കുന്ന സാങ്കേതിക മാറ്റങ്ങൾ നമ്മൾ കാണുകയാണ്.

Advertisment